Latest NewsNewsTechnology

12,999 രൂപക്ക് 32 ഇഞ്ചിന്റെ സ്മാര്‍ട്ട് ടി.വികള്‍ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി റിയല്‍മി

ഇന്ത്യയില്‍ ആദ്യമായി റിയല്‍മിയുടെ സ്മാര്‍ട്ട് ടി.വികള്‍ പുറത്തിറക്കി. ആദ്യ സ്മാര്‍ട്ട് വാച്ചിനൊപ്പമാണ് റിയല്‍മി ഇന്ത്യയില്‍ സ്മാര്‍ട്ട് ടി.വികളും പുറത്തിറക്കിയിരിക്കുന്നത്. രണ്ട് വലിപ്പത്തിലുള്ള സ്മാര്‍ട്ട് ടി.വികളാണ് റിയല്‍മി പുറത്തിറക്കിയിരിക്കുന്നത്.

32 ഇഞ്ച്, 43 ഇഞ്ച് സ്‌ക്രീന്‍ വലിപ്പങ്ങളിലാണ് സ്മാര്‍ട്ട് ടി.വി റിയല്‍മി പുറത്തിറക്കിയിരിക്കുന്നത്. 32 ഇഞ്ചിന് 12999 രൂപയും 43 ഇഞ്ചിന് 21999 രൂപയുമാണ് വിലയിട്ടിരിക്കുന്നത്. ജൂണ്‍ രണ്ട് മുതല്‍ ഫ്‌ളിപ്കാര്‍ട്ടില്‍ നിന്നും റിയല്‍മി ഒഫിഷ്യല്‍ വെബ് സൈറ്റില്‍ നിന്നും ഈ സ്മാര്‍ട്ട് ടി.വികള്‍ വാങ്ങാനാകും. 32 ഇഞ്ച് ടി.വിക്ക് 1366*768 പിക്‌സല്‍ റെസല്യൂഷനും 43 ഇഞ്ച് ടി.വിക്ക് 1920*1080 ഇഞ്ച് റെസല്യൂഷനുമാണ് ഉള്ളത്. മറ്റു സ്‌പെസിഫിക്കേഷനുകളില്‍ ഇരു ടി.വികളും തമ്മില്‍ വലിയ വ്യത്യാസമില്ല.

ആന്‍ഡ്രോയിഡ് ടി.വി 9ല്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് ടി.വിയില്‍ പ്രീ ലോഡഡ് ആപ്ലിക്കേഷനുകളുണ്ടാകും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും അയ്യായിരത്തോളം ആപ്ലിക്കേഷനുകള്‍ ടി.വി സപ്പോര്‍ട്ട് ചെയ്യും. ARM Cortex A53 Quad-core സി.പി.യുവും Mali-470 M-P3 ജി.പിയുവുമാണ് ഉപയോഗിച്ചിരിക്കുന്നത്. 24 വോട്ടിന്റെ നാല് സ്പീക്കറുകളാണ് ടി.വിയിലുള്ളത്.2.4ജി വൈഫൈ, ബ്ലൂ ടൂത്ത്, ഇന്‍ഫ്രാറെഡ് എന്നീ കണക്ടിവിറ്റി സൗകര്യങ്ങളും റിയല്‍മി ടി.വിയിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button