Latest NewsIndiaNews

ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗം ആകില്ല; നിർണായക വിധി പുറപ്പെടുവിച്ച്‌ ഒറീസ്സ ഹൈക്കോടതി

ഒറീസ്സ ഹൈക്കോടതിയാണ് വിവാഹം ചെയ്യാമെന്ന ഉറപ്പിനെ തുടര്‍ന്ന് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ബലാല്‍സംഗത്തിന്റെ പരിധിയില്‍ വരില്ലെന്ന് വ്യക്തമാക്കിയത്

ഭുവനേശ്വര്‍: വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ബലാല്‍സംഗമായി കണക്കാന്‍ കഴിയില്ലെന്ന് സുപ്രധാന വിധി പുറപ്പെടുവിച്ച്‌ കോടതി. ഒറീസ്സ ഹൈക്കോടതിയാണ് വിവാഹം ചെയ്യാമെന്ന ഉറപ്പിനെ തുടര്‍ന്ന് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ബലാല്‍സംഗത്തിന്റെ പരിധിയില്‍ വരില്ലെന്ന് വ്യക്തമാക്കിയത്. ഹൈക്കോടതി ചീഫ് ജസറ്റിസ് എസ് കെ പാണിഗ്രാഹിയുടേതാണ് സുപ്രധാന വിധി പ്രസ്താവന.

ശാരീരിക ബന്ധത്തിന് യുവതിയുടെ സമ്മതം ഉണ്ടെന്ന് നിരീക്ഷിച്ച കോടതി ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗം ആകില്ലെന്ന് വ്യക്തമാക്കി. ബലാല്‍സംഗക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്ത യുവാവിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. വിവാഹം കഴിക്കാമെന്ന് ഉറപ്പ് നല്‍കി യുവാവ് പീഡിപ്പിച്ചെന്ന് ആരോപിച്ച്‌ കഴിഞ്ഞ നവംബറിലാണ് കോരപുത് സ്വദേശിനിയായ 19 കാരി പോലീസില്‍ പരാതി നല്‍കിയത്.

യുവതിയുടെ പരാതിയില്‍ യുവാവിനെ ആറ് മാസം മുന്‍പാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഗോത്ര വിഭഗത്തില്‍പ്പെട്ട യുവതിയും യുവാവും കഴിഞ്ഞ നാല് വര്‍ഷമായി ശാരീരിക ബന്ധം തുടരുകയായിരുന്നു എന്ന് പരാതിയില്‍ പറയുന്നു. ഇതിനിടെ രണ്ട് തവണ യുവതി ഗര്‍ഭിണിയായി. രണ്ട് തവണയും യുവാവ് ഗര്‍ഭം അലസിപ്പിക്കുന്നതിനുള്ള മരുന്ന് നിര്‍ബന്ധിച്ച്‌ കഴിപ്പിച്ചതായും പരാതിയില്‍ യുവതി വ്യക്തമാക്കുന്നുണ്ട്.

ALSO READ: മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാന് കൊറോണ വൈറസ് സ്ഥിരീകരിച്ചു

തുടര്‍ന്ന് ജയിലില്‍ പാര്‍പ്പിക്കുകയായിരുന്നു. ഇതിനിടെ ജാമ്യത്തിനായി യുവാവ് കീഴ്‌ക്കോടതിയെ സമീപിച്ചെങ്കിലും അപേക്ഷ തള്ളി. തുടര്‍ന്നാണ് യുവാവ് ഹെക്കോടതിയെ സമീപിച്ചത്.കേസുമായി ബന്ധപ്പെട്ട് 12 പേജുള്ള വിധി പ്രസ്താവനയാണ് ജസ്റ്റിസ് പാണിഗ്രാഹി പുറപ്പെടുവിച്ചിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button