കാസര്‍കോട്: ലോക്ഡൗണ്‍ വിലക്കുകള്‍ കാറ്റില്‍പ്പറത്തി സ്വകാര്യ വ്യക്തി ഈദ്ഗാഹ് സംഘടിപ്പിച്ചു . സംഭവവുമായി ബന്ധപ്പെട്ട് 70 പേര്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. . സ്വകാര്യ വ്യക്തിയുടെ വീട്ടിലാണ് ആഘോഷം സംഘടിപ്പിച്ചത്. സംഭവത്തില്‍ കാസര്‍കോട് ബേക്കല്‍ കണ്ണംകുളം സ്വദേശി അബ്ദുറഹ്മാനെതിരെ പൊലീസ് കേസെടുത്തു.
മൗലവിയെ പങ്കെടുപ്പിച്ചായിരുന്നു ആഘോഷപരിപാടി നടത്തിയത്. സുരക്ഷാ മാനദണ്ഡങ്ങളും സാമൂഹിക അകലവും പാലിക്കാതെ നടത്തിയ പരിപാടിയില്‍ നിരവധി പേര്‍ പങ്കെടുത്തിരുന്നു. കണ്ണംകുളം സ്വദേശി അബ്ദുറഹ്മാനും, കണ്ടാലറിയാവുന്ന എഴുപത് പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
Post Your Comments