Latest NewsKeralaNews

വിക്ടോറിയ ആശുപത്രി ഓപ്പറേഷൻ തീയേറ്ററും പ്രസവ മുറിയും അണുവിമുക്തമാക്കിഉടൻ പ്രവർത്തനം ആരംഭിക്കും

കൊല്ലം • വിക്ടോറിയ ആശുപത്രിയിൽ ഒരു രോഗിക്ക് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ കോവിഡ് നിയന്ത്രണ പ്രവർത്തനങ്ങളുടെ ഭാഗമായി ആശുപത്രിയിൽ അണുനശീകരണ പ്രക്രിയ ആരംഭിച്ചു. ഓപ്പറേഷൻ തീയേറ്ററും പ്രസവ മുറിയും പ്രവർത്തനം ഏതാനും ദിവസങ്ങൾക്കുള്ളിൽ പുനരാരംഭിക്കും. അതു വരെ പ്രസവ സംബന്ധമായ കേസുകൾ കൈകാര്യം ചെയ്യുന്നതിനായി കൊട്ടാരക്കര, കുണ്ടറ, കരുനാഗപ്പള്ളി താലൂക്കാശുപത്രികളിലും ആശ്രാമം ഇ എസ് ഐ ആശുപത്രിയിലും ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

കോവിഡിനെതിരെ തുടക്കം മുതൽ ഏതു സാഹചര്യവും നേരിടാൻ സുസജ്ജമായിരുന്നു ആശുപത്രി സൂപ്രണ്ടും ജില്ലാ ആർ.സി.എച് ഓഫീസറുമായ ഡോ. വി. കൃഷ്ണവേണിയുടെ നേതൃത്വത്തിലുള്ള ആരോഗ്യ പ്രവർത്തകർ. ഞായറാഴ്ച തന്നെ ട്രിപ്പിൾ ലെവൽ കണ്ടെയ്ൻമെന്റ് പ്രൊസീജർ ആരംഭിച്ചു. ഫയർ ആൻറ് റെസ്ക്യൂ സർവീസസ് ഒന്നാം ഘട്ട അണുനശീകരണം നടത്തി. ബ്ലീച്ച് സൊല്യൂഷൻ, സോപ്പും വെള്ളവും എന്നിവ ഉപയോഗിച്ച് ലേബർ റൂം, ഓപറേഷൻ തീയറ്റർ, നവജാത ഐ.സി.യു., പേ വാർഡ് ഉൾപ്പെടെയുള്ള എല്ലാ വാർഡുകളും ഒ.പി. ഏരിയയും വൃത്തിയാക്കി. തുടർന്ന് 2ഘട്ടം ഫ്യൂമിഗേഷൻ പ്രക്രിയ പൂർത്തിയാക്കി. ലോകാരോഗ്യ സംഘടന നിർദ്ദേശിക്കുന്ന മാനദണ്ഡങ്ങൾക്കനുസരിച്ച് ആശുപത്രി രജിസ്റ്ററ്റുകൾ, ഉപകരണങ്ങൾ, കൈ കൊണ്ട് സ്പർശിക്കാനിടയുള്ള പ്രതലങ്ങളും കൈപ്പിടികളും സംഭരണസ്ഥലങ്ങൾ ഉൾപ്പെടെയുള്ള ഭാഗങ്ങളും ഹോസ്പിറ്റൽ കണ്ടെയ്ൻമെന്റ് പ്രൊസീജർ അനുസരിച്ച് ഡിസ്ഇൻഫെക്ഷൻ നടത്തി.

കുട്ടികളുടെയും ഗര്ഭിണികളുടെയും OP, ലാബ്, കാഷ്വാലിറ്റി, കുത്തിവെപ്പുകൾ, അടിയന്തിര പ്രസവം, ഫാർമസി, എന്നിവ സാധാരണ പോലെ പ്രവർത്തിക്കും

വിക്ടോറിയ ആശുപത്രിയിൽ മെയ് 21ന് അടിയന്തിര ശസ്തക്രിയയിലൂടെ കുഞ്ഞിന് ജന്മം നൽകിയ യുവതി കോവിഡ് രോഗലക്ഷണങ്ങളെത്തുടർന്ന് 22 ന് സ്രവ പരിശോധനയ്ക്ക് വിധേയമാകുകയും 23-ാം തീയതി പോസിറ്റീവായി സ്ഥിരീകരിച്ചതോടെ പാരിപ്പള്ളി മെഡിക്കൽ കോളജിൽ ചികിത്സയിൽ പ്രവേശിക്കുകയും ചെയ്തു.

ഹോട്സ്പോട്ടായ കല്ലുവാതുക്കൽ നിന്നായതിനാൽ ചെക്കപ്പിന് എത്തിയ മെയ് 5 നു തന്നെ സ്രവം എടുത്തത് നെഗറ്റീവായാണ് റിപോർട് ചെയ്തത്. വ്യാവസായിക ആവശ്യങ്ങൾക്കായി സ്ഥിരമായി യാത്ര ചെയ്യുന്ന ഭർത്താവ് 7-ാം തീയതി മലപ്പുറത്തു പോയി വന്ന ശേഷം 18 ന് ഇവർ ഒരുമിച്ച് മാതാവിനോടൊപ്പം ഒരു പ്രൈവറ്റ് ലാബിൽ പരിശോധനയ്ക്കു പോയി. ഇരുപതാം തീയതി ആശുപത്രിയിൽ അഡ്മിറ്റ് ആകുകയും ചെയ്തു. പ്രാഥമിക സമ്പർക്കം സ്ഥിരീകരിച്ച 11ഡോക്ടർമാർ ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചു. 32 ആരോഗ്യ പ്രവർത്തകർ ഇൻസ്റ്റിറ്റ്യൂഷനൽ ക്വോറൻറയിനിലാണ്.

ക്വാറന്റെയിനിൽ പോയവർക്കു പകരമായി 8 ഡോക്ടർമാർ, 22 സ്റ്റാഫ് നഴ്സുമാർ, 5 ഗ്രേഡ് 2 അറ്റൻഡർമാർ,5 നഴ്സിംഗ് അസിസ്റ്റന്റുമാർ എന്നിവരെ പകരം നിയോഗിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button