Latest NewsNewsIndia

ജമ്മുകശ്മീരിൽ സുരക്ഷാസേനയും ഭീകരരും ഏറ്റുമുട്ടൽ തുടരുന്നു; മൂന്നു ഭീകരരെ വധിച്ച് ഇന്ത്യൻ സൈന്യം

ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെ തുടർന്ന് സുരക്ഷാ സേന പ്രദേശം വളയുകയായിരുന്നു

ജമ്മുകശ്മീർ: ജമ്മുകശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്നു ഭീകരരെ വധിച്ചു. ജമ്മുകശ്മീരിലെ കുൽഗാമിൽ ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്. കുൽഗാം ജില്ലയിലെ ധമാൽ ഹൻജിപുര മേഖലയിലെ ഖുർ ഗ്രാമത്തിലാണ് ഏറ്റുമുട്ടൽ.

34 രാഷ്ട്രീയ റൈഫിൾസ് സിആർപിഎഫിന്റെയും , ജമ്മുകശ്മീർ പോലീസിന്റെയും സംയുക്ത സംഘം സ്ഥലത്ത് തിരച്ചിൽ നടത്തുകയായിരുന്നു. ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെ തുടർന്ന് സുരക്ഷാ സേന പ്രദേശം വളയുകയായിരുന്നു. ഇന്ന് പുലർച്ചെ ആറരയോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.

ALSO READ: അഞ്ജന ഹരീഷ് മരണപ്പെടുന്നതിനു മുന്‍പ് പ്രകൃതിവിരുദ്ധമായും അല്ലാതെയും നിരന്തരം ലൈംഗികമായി ഉപയോഗിക്കപ്പെട്ടു; പോസ്റ്റ് മോര്‍ട്ടം റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും, സൈന്യത്തിനു നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു .ഇതോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. പ്രദേശത്ത് കൂടുതൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button