Latest NewsNewsGulf

നിര്‍ദേശങ്ങള്‍ ലംഘിച്ച്‌​ പെരുന്നാള്‍ ദിനത്തില്‍ അനധികൃതമായി ഒത്തുചേര്‍ന്ന പ്രവാസികൾ കൂട്ടത്തോടെ അറസ്റ്റിൽ

മസ്​കത്ത്​: സുപ്രീം കമ്മിറ്റി നിര്‍ദേശങ്ങള്‍ ലംഘിച്ച്‌​ പെരുന്നാള്‍ ദിനത്തില്‍ അനധികൃതമായി ഒത്തുചേര്‍ന്ന പ്രവാസികൾ കൂട്ടത്തോടെ അറസ്റ്റിൽ. 136 പ്രവാസികളെ അറസ്​റ്റ്​ ചെയ്​തതായി റോയല്‍ ഒമാന്‍ പൊലീസ്​ അറിയിച്ചു. പെരുന്നാള്‍ നമസ്​കാരത്തിനും ആഘോഷത്തിനും ഒത്തുചേരരുതെന്ന്​ ഒമാന്‍ കര്‍ശനമായി നിര്‍ദേശിച്ചിരുന്നു. ഇത്​ ലംഘിച്ച്‌​ ഗാല വ്യവസായ മേഖലയില്‍ പെരുന്നാള്‍ പ്രാര്‍ഥനക്കായി ഒത്തുചേര്‍ന്ന 40 പേര്‍ പിടിയിലായി.

കെട്ടിടത്തി​​െന്‍റ മേല്‍ക്കൂരയിലാണ്​ ഇവര്‍ ഒത്തുചേര്‍ന്നത്​. അല്‍ ഖൂദിലും പെരുന്നാള്‍ നമസ്​കാരത്തിന്​ ഒത്തുചേര്‍ന്ന 13 പേര്‍ പിടിയിലായിട്ടുണ്ട്​. ദാഖിലിയ ഗവര്‍ണറേറ്റില്‍ നിന്ന്​ 49 പേരും പിടിയിലായി. കമേഴ്​സ്യല്‍ കോംപ്ലകസില്‍ ഞായറാഴ്​ച ഉച്ചക്ക്​ ഭക്ഷണത്തിനാണ്​ ഇവര്‍ ഒത്തുചേര്‍ന്നത്​. മസ്​കത്തിലെ അല്‍ അന്‍സാബില്‍ ഞായറാഴ്​ച വൈകുന്നേരം ക്രിക്കറ്റ്​ കളിക്കാനിറങ്ങിയ 34 പേരെയും പിടികൂടിയിട്ടുണ്ട്​.

ALSO READ: ലോകത്തില്‍ ഏറ്റവുമധികം പിപിഇ കിറ്റുകള്‍ വിതരണം ചെയ്യുന്ന രണ്ടാമത്തെ രാജ്യം; സുപ്രധാന നേട്ടം കൈവരിച്ച് ഇന്ത്യ

ഇതിന്​ പുറമെ മുഖാവരണം ധരിക്കാത്തവര്‍ക്കെതിരെയും വിവിധ സ്​ഥലങ്ങളില്‍ നടപടികള്‍ സ്വീകരിച്ചു. രാജ്യത്ത്​ ഞായറാഴ്​ച 563 പേര്‍ക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. ഒരു ദിവസം റിപ്പോര്‍ട്ട്​ ചെയ്യപ്പെടുന്ന ഏറ്റവും ഉയര്‍ന്ന രോഗബാധയാണിത്​. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ്​ ബാധിതരുടെ എണ്ണം 7770 ആയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button