മസ്കത്ത്: സുപ്രീം കമ്മിറ്റി നിര്‍ദേശങ്ങള്‍ ലംഘിച്ച് പെരുന്നാള്‍ ദിനത്തില്‍ അനധികൃതമായി ഒത്തുചേര്‍ന്ന പ്രവാസികൾ കൂട്ടത്തോടെ അറസ്റ്റിൽ. 136 പ്രവാസികളെ അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. പെരുന്നാള്‍ നമസ്കാരത്തിനും ആഘോഷത്തിനും ഒത്തുചേരരുതെന്ന് ഒമാന്‍ കര്‍ശനമായി നിര്‍ദേശിച്ചിരുന്നു. ഇത് ലംഘിച്ച് ഗാല വ്യവസായ മേഖലയില്‍ പെരുന്നാള്‍ പ്രാര്‍ഥനക്കായി ഒത്തുചേര്‍ന്ന 40 പേര് പിടിയിലായി.
കെട്ടിടത്തിെന്റ മേല്‍ക്കൂരയിലാണ് ഇവര്‍ ഒത്തുചേര്‍ന്നത്. അല്‍ ഖൂദിലും പെരുന്നാള്‍ നമസ്കാരത്തിന് ഒത്തുചേര്‍ന്ന 13 പേര് പിടിയിലായിട്ടുണ്ട്. ദാഖിലിയ ഗവര്‍ണറേറ്റില്‍ നിന്ന് 49 പേരും പിടിയിലായി. കമേഴ്സ്യല്‍ കോംപ്ലകസില്‍ ഞായറാഴ്ച ഉച്ചക്ക് ഭക്ഷണത്തിനാണ് ഇവര്‍ ഒത്തുചേര്‍ന്നത്. മസ്കത്തിലെ അല്‍ അന്‍സാബില്‍ ഞായറാഴ്ച വൈകുന്നേരം ക്രിക്കറ്റ് കളിക്കാനിറങ്ങിയ 34 പേരെയും പിടികൂടിയിട്ടുണ്ട്.
ഇതിന് പുറമെ മുഖാവരണം ധരിക്കാത്തവര്‍ക്കെതിരെയും വിവിധ സ്ഥലങ്ങളില്‍ നടപടികള്‍ സ്വീകരിച്ചു. രാജ്യത്ത് ഞായറാഴ്ച 563 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയര്‍ന്ന രോഗബാധയാണിത്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 7770 ആയി.
Post Your Comments