KeralaNattuvarthaLatest NewsNews

ആശങ്ക ഉയർത്തി കോവിഡ് കേസുകൾ; പാലക്കാട് ജില്ലയില്‍ ഇന്ന് മുതല്‍ നിരോധനാജ്ഞ

വാളയാറില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന തൃശ്ശൂര്‍ പഴയന്നൂര്‍ സ്വദേശിയായ യുവതിക്കും ഇന്നലെ കോവിഡ് സ്ഥിരീകരിച്ചിരുന്നു

പാലക്കാട്; ദിനംപ്രതി കോവിഡ് കേസുകള്‍ കൂടുന്ന പശ്ചാത്തലത്തില്‍ പാലക്കാട് ജില്ലയില്‍ ഇന്നുമുതല്‍ മുതല്‍ ഈ മാസം 31 വരെ ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു,, ആകെ എട്ട് ഹോട്സ്പോട്ടുകളാണ് ജില്ലയിലുള്ളത്,, ജില്ലയില്‍ മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗബാധയുണ്ടായതിനെ ഗൗരവമായാണ് ജില്ലാഭരണ കൂടം നോക്കിക്കാണുന്നത്.

പാലക്കാട് ജില്ലയില്‍ 19 പേര്‍ക്കാണ് ശനിയാഴ്ച മാത്രം കോവിഡ് സ്ഥിരീകരിച്ചത്. ഞായറാഴ്ച നാല് പേര്‍ക്കും. നാല്‍പ്പത്തെട്ടുപേരാണ് ആശുപത്രിയില്‍ ചികിത്സയിലുളളത്,, ഈമാസം 11ന് ഇന്‍ഡോറില്‍ നിന്നെത്തിയ ചാലിശ്ശേരി സ്വദേശി, ചെന്നൈയില്‍ നിന്ന് 13 ന് എത്തിയ മലമ്ബുഴ സ്വദേശി, തൊട്ടടുത്ത ദിവസ ചെന്നൈില്‍ നിന്നെത്തിയ കഞ്ചിക്കോട് സ്വദേശി എന്നിവര്‍ക്കാണ് ഞായറാഴ്ച രോഗം സ്ഥിരീകരിച്ചത്,
സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഇനിയും ഉയരുമെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കിയിരുന്നു.

കൂടാതെ വാളയാറില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന തൃശ്ശൂര്‍ പഴയന്നൂര്‍ സ്വദേശിയായ യുവതിക്കും ഇന്നലെ കോവിഡ് സ്ഥിരീകരിച്ചിരുന്നു,, തുടര്‍ച്ചയായ രണ്ടാം ദിവസമാണ് പാലക്കാട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗബാധ സ്ഥിരീകരിക്കുന്നത്, രോഗബാധ കൂടുന്ന സാഹചര്യത്തില്‍ പുതുതായി ഏഴ് ഹോട്ട് സ്പോട്ടുകള്‍ കൂടിയുണ്ട്,, ഒറ്റപ്പാലം നഗരസഭ, വെളളിനേഴി, വല്ലപ്പുഴ, പെരുമാട്ടി മുണ്ടൂര്‍, കടമ്ബഴിപ്പുറം എന്നീ പഞ്ചായത്തുകളെയാണ് പുതുതായി പട്ടികയില്‍ ഉള്‍പ്പെടുത്തിയത്, ജില്ലയിലെ സാഹചര്യം ഗുരുതരമായതിന്റെ പശ്ചാത്തലത്തിലാണ് ജില്ലാ ഭരണകൂടം ഇന്ന് മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്,, നാലിലധികം ആളുകള്‍ സംഘം ചേരുന്നത് ഒഴിവാക്കണമെന്ന് നിര്‍ദേശമുണ്ട്, ലോക് ഡൗണ്‍ ഇളവുകള്‍ പ്രകാരം കടകളുള്‍പ്പെടെ തുറന്ന് പ്രവര്‍ത്തിക്കാമെങ്കിലും കൂടുതല്‍ ആളുകളെത്തുന്നത് ഒഴിവാക്കാനാണ് നിയന്ത്രണം, പരീക്ഷകള്‍ പതിവുപോലെ നടക്കും, കെഎസ്‌ആര്‍ടിസി സര്‍വ്വീസ് നടത്തുമെന്നും അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button