മുംബൈ: മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാന് കൊറോണ വൈറസ് സ്ഥിരീകരിച്ചു. നിലവിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ് അശോക് ചവാൻ. കോവിഡ് ബാധിക്കുന്ന മഹാരാഷ്ട്രയിലെ രണ്ടാമത്തെ മന്ത്രിയാണ് അശോക് ചവാന്‍.
കഴിഞ്ഞ ദിവസമാണ് അശോക് ചവാന് കോവിഡ് പരിശോധന നടത്തിയത്. തുടര്‍ന്ന് വന്ന പരിശോധന ഫലം പോസിറ്റീവ് ആയതോടെ മന്ത്രിയെ മുംബൈയിലെ സ്വകാര്യ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
മന്ത്രിയുമായി അടുത്ത് ഇടപഴകിയ കുടുംബാഗംങ്ങള്‍, പേഴ്‌സണല്‍ സ്റ്റാഫ്, അംഗരക്ഷകര്‍ ഉള്‍പ്പെടെയുള്ളവരെ ഉടന്‍ ക്വാറന്റീനിലാക്കാന്‍ നിര്‍ദ്ദശിച്ചിട്ടുണ്ട്. മഹാരാഷ്ട്ര ഭവന വകുപ്പ് മന്ത്രിയും എന്‍.സി.പി നേതാവുമായ ജിതേന്ദ്ര അവാഡിന് നേരത്തെ കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു.
Post Your Comments