ഭോപ്പാൽ: കോവിഡ് കാലത്തും മധ്യപ്രദേശിൽ രാഷ്ട്രീയ ചരടുവലികൾ സജീവമാകുകയാണ്. കോൺഗ്രസിന് കനത്ത പ്രഹരം നൽകി 200 ഓളം പ്രവർത്തകർ ബിജെപിയില്‍ ചേര്‍ന്നു. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റേയും ബിജെപി സംസ്ഥാന അധ്യക്ഷൻ വിഡി ശർമ്മയുടെ സാന്നിധ്യത്തിലാണ് നേതാക്കൾ ബിജെപിയിൽ എത്തിയത്. മുൻ മന്ത്രി പ്രഭുറാം ചൗധരിയുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തകരെ മറുകണ്ടം ചാടിച്ചത്.
നേരത്തേ ഇന്‍ഡോര്‍ ജില്ലയിലെ സന്‍വീര്‍ നിയമസഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. മാണ്ഡി മുന്‍ അധ്യക്ഷനും കോണ്‍ഗ്രസ് ബ്ലോക്ക് അധ്യക്ഷനുമായ ഭരത് സിംഗ് ചൗഹാന്‍, കോണ്‍ഗ്രസ് സംസ്ഥാന സമിതി അംഗവും സന്‍വീര്‍ നഗര പരിഷത്തിന്റെ മുന്‍ പ്രസിഡണ്ടുമായ ദിലീപ് ചൗധരി, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായ ഹുകും സിംഗ് സംഗ്ല എന്നിവരായിരുന്നു ആദ്യം കോൺഗ്രസ് വിട്ടത്.
ഇവര്‍ക്കൊപ്പം കോണ്‍ഗ്രസിന്റെ കര്‍ഷക തൊഴിലാളി യൂണിയനിലെ നേതാക്കളും ബിജെപിയില്‍ ചേർന്നിരുന്നു. സിന്ധ്യയ്‌ക്കൊപ്പം ബിജെപിയിൽ എത്തിയ മുൻ കോൺഗ്രസ് മന്ത്രി കൂടിയായ തുള്‍സി റാം സിലാവത്തിന്റെ നേതൃത്വത്തിലായിരുന്നു നേതാക്കളെ കടത്തിയത്. ഇനിയും നിരവധി നേതാക്കൾ കോൺഗ്രസിൽ എത്തുമെന്നായിരുന്നു തുൾസി പറഞ്ഞത്. കോവിഡിനിടയിലും സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് ചർച്ചകൾ കൊഴുക്കുകയാണ്. 25 മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.
Post Your Comments