KeralaLatest NewsNews

വര്‍ഗീയ ശക്തികള്‍ക്ക് അഴിഞ്ഞാടാനുള്ള മണ്ണല്ല കേരളം: സിനിമാ സെറ്റ് തകര്‍ത്ത സംഭവത്തില്‍ മുഖ്യമന്ത്രി

തിരുവനന്തപുരം • സിനിമയ്ക്ക് വേണ്ടി തയ്യാറാക്കിയ പള്ളിയുടെ സെറ്റ് തകര്‍ത്ത സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവത്തില്‍ ശക്തമായ നടപടിയുണ്ടാകുമെന്നു അദ്ദേഹം പറഞ്ഞു.

നമ്മുടെ നാട്ടില്‍ നടക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചത്. അടുത്തകാലത്തായി ചില വര്‍ഗീയ ശക്തികള്‍ സിനിമയെ കടന്നാക്രമിക്കാനുള്ള ശ്രമം തുടരുന്നുണ്ട്. ചിലയിടത്ത് ഷൂട്ടിങ് തടസപ്പെടുത്താനുള്ള ശ്രമം നടന്നിട്ടുണ്ട്. പ്രദര്‍ശനം തടസപ്പെടുത്താനുള്ള ശ്രമം നടന്നിട്ടുണ്ട്. നമ്മുടെ രാജ്യത്തെ ഒരു വിഭാഗം വര്‍ഗീയ ശക്തികളാണ് ഇതിന് പിന്നില്‍.

വര്‍ഗീയ ശക്തികള്‍ക്ക് അഴിഞ്ഞാടാനുള്ള മണ്ണല്ല കേരളം എന്ന് അവര്‍ ഓര്‍ക്കണം. അക്രമികള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button