റിയാദ്: പ്രവാസികള്‍ക്ക് സൗജന്യ വിമാന ടിക്കറ്റ് , കേന്ദ്രസര്‍ക്കാറിന് അനുകൂല നിലപാട്. കോവിഡ് പശ്ചാത്തലത്തില്‍ നാട്ടിലേക്ക് മടങ്ങുന്ന പാവപ്പെട്ട തൊഴിലാളികളായ പ്രവാസികള്‍ക്ക് സൗജന്യ വിമാന ടിക്കറ്റ് നല്കുന്നതില് എതിര്‍പ്പില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. അതിനായി ഇന്ത്യന്‍ എംബസികളിലുള്ള ക്ഷേമനിധി വിനിയോഗിക്കുന്നതില്‍ ഒരു എതിര്‍പ്പുമില്ലെന്ന കേരള ഹൈകോടതിയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. ഗള്‍ഫിലെ ഇന്ത്യന്‍ എംബസികളിലുള്ള ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് (സാമൂഹിക ക്ഷേമനിധി) ടിക്കറ്റെടുക്കാന്‍ നിവൃത്തിയില്ലാത്തവര്‍ക്ക് വേണ്ടി ഉപയോഗിക്കണമെന്ന ആവശ്യപ്പെടുന്ന ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് തിങ്കളാഴച കോടതിയില്‍ കേന്ദ്രസര്‍ക്കാറിന വേണ്ടി ഹാജരായ അസിസറ്റന്റ സോളിസിറ്റര്‍ ജനറല്‍ വിജയകുമാര്‍ പാവപ്പെട്ട പ്രവാസികള്‍ക്ക് വേണ്ടി ക്ഷേമനിധി ഉപ?േയാഗിക്കാമെന്ന സമ്മതം അറിയിച്ചത്.
ഈ ആവശ്യമുന്നയിച്ച് മേയ് 15നാണ് കേരള ഹൈകോടതിയില്‍ ഹര്‍ജിയെത്തിയത്. ഫണ്ട് വിനിയോഗിക്കാന്‍ കേന്ദ്രസര്‍ക്കാറിനും എംബസികള്‍ക്കും കോണ്‍സുലേറ്റുകള്‍ക്കും നിര്‍ദേശം നല്‍കണമെന്നായിരുന്നു ആവശ്യം. ഹര്‍ജി ഫയലില്‍ സ്വീകരിച്ച ജസ്റ്റിസ അനു ശിവരാമന്റെ സിംഗിള്‍ ബഞ്ച് 18ന് ആദ്യ വാദം കേള്‍ക്കുകയും നിലപാട് വ്യക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു.
തുടര്‍ന്നാണ് തിങ്കളാഴചയിലെ രണ്ടാം സിറ്റിങ്ങില്‍ കേന്ദ്ര സര്‍ക്കാറിനുവേണ്ടി അസിസറ്റന്റ് സോളിസിറ്റര്‍ ജനറല്‍ ഹാജരായതും നിലപാട് വ്യകതമാക്കിയതും.
Post Your Comments