കൊല്ലം: അഞ്ചലിൽ പാമ്പ് കടിയേറ്റ് യുവതി മരിച്ച സംഭവത്തിൽ ഭര്‍ത്താവ് സൂരജും സുഹൃത്തും സഹായിയുമായ പാമ്പ് സുരേഷും അറസ്റ്റിൽ. ഭര്‍തൃവീട്ടില്‍ പാമ്പുകടിയേറ്റതിനെത്തുടര്‍ന്ന് കുടുംബവീട്ടില്‍ ചികിത്സയില്‍ കഴിയവേയാണ് ഉത്രയെ വീണ്ടും പാമ്പ് കടിച്ചത്. പാമ്പിനെ ഉപയോഗിച്ചുള്ള വീഡിയോ യുട്യൂബില്‍ അപ്ലോഡ് ചെയ്യാനാണെന്ന് പറഞ്ഞ് ഉത്രയെ കൊലപ്പെടുത്താന്‍ 10,000 രൂപക്ക് ഭര്‍ത്താവ് പാമ്പിനെ വാങ്ങിയതായി പോലീസ് കണ്ടെത്തിയിരുന്നു.
കരി മൂര്‍ഖനെയാണ് സുഹൃത്തില്‍ നിന്ന് സൂരജ് വാങ്ങിയത്. അഞ്ച് മാസത്തെ തയ്യാറെടുപ്പിന് ശേഷമായിരുന്നു കൊലപാതകം നടത്തിയത്. മാര്‍ച്ച് രണ്ടിന് സൂരജിന്റെ വീട്ടില്‍വെച്ച് രാത്രിയാണ് ആദ്യം പാമ്പ് കടിച്ചത്. ഇതിന്റെ ചികിത്സയുടെ ഭാഗമായി ഏറാത്തുള്ള കുടുംബവീട്ടില്‍ എത്തിയപ്പോഴാണ് രണ്ടാമതും ഉത്രയെ പാമ്പ് കടിച്ചത്.
Post Your Comments