Latest NewsUAENewsGulf

കോവിഡ് -19 : യുഎഇയില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചു

അബുദാബി : കൊവിഡ് ബാധിച്ച് യുഎഇയില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചു. കണ്ണൂര്‍ പാനൂര്‍ സ്വദേശി അനില്‍ കുമാര്‍, തൃശൂര്‍ കാട്ടൂര്‍ പൊഞ്ഞനം സ്വദേശി ഫിറോസ് ഖാന്‍(45)എന്നിവര്‍ അബുദാബിയിലാണ് മരിച്ചത്.

ഫിറോസ് ഖാന്‍ മഫ്റഖ് ആശുപത്രിയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നതിനിടയിലാണ് മരിച്ചത്. അബുദാബി സണ്‍ റൈസ് സ്‌കൂളിലെ അധ്യാപകനായിരുന്നു മരിച്ച അനില്‍ കുമാര്‍.  ഇതോടെ കൊവിഡ് ബാധിച്ച് ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 105 ആയി. ആകെ മരണം 840 ആണ്. ഇരുപത്തിനാല് മണിക്കൂറിനിടെ 6,709പേരില്‍ വൈറസ് സ്ഥിരീകരിച്ചതോടെ ഗള്‍ഫിലെ കൊവിഡ് രോഗികളുടെ എണ്ണം 177,573 ആയി ഉയർന്നിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button