Latest NewsNewsIndia

ശുചീകരണ തൊഴിലാളികളുടെ കാലുകള്‍ കഴുകാന്‍ പോലും മനസ് കാണിച്ച പ്രധാനമന്ത്രിയുടെ മനുഷ്യത്വം ഇപ്പോള്‍ നഷ്ടമായെന്ന് ശിവസേന

മുംബൈ: കുംഭമേളയ്ക്കിടെ ശുചീകരണ തൊഴിലാളികളുടെ കാലുകള്‍ കഴുകാന്‍ പോലും മനസ് കാണിച്ച പ്രധാനമന്ത്രിയുടെ മനുഷ്യത്വം ഇപ്പോള്‍ നഷ്ടമായെന്ന ആരോപണവുമായി ശിവസേനാ നേതാവ് സഞ്ജയ് റൌത്ത്. കഴിഞ്ഞ മൂന്ന് മാസം കൊണ്ട് പ്രധാനമന്ത്രിയുടെ മനുഷ്യത്വം അപ്രത്യക്ഷമായി. അതാണ് രാജ്യത്തെ കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നങ്ങളെ അവഗണിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Read also: ലോകത്തിന്റെ ഫാർമസി: കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യയുടെ പങ്ക് നിർണായകമെന്ന് ഫ്രാൻസ്

സ്വന്തം വീടുകള്‍ വിട്ട് അഭയാര്‍ത്ഥികളാവേണ്ടി വന്ന കശ്മീരി പണ്ഡിറ്റുകളേക്കുറിച്ച് രാഷ്ട്രീയം കലര്‍ത്തി സംസാരിക്കുന്ന നേതാക്കള്‍ ഗതികെട്ട് സ്വന്തം വീടുകളിലേക്ക് മടങ്ങേണ്ടി വരുന്ന ആറ് കോടിയോളം വരുന്ന കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നങ്ങളെക്കുറിച്ച് ചിന്തിക്കുന്നില്ലെന്ന് സഞ്ജയ് റൌത്ത് പറയുകയുണ്ടായി. കോവിഡ് 19 വ്യാപനം തടയാന്‍ പരാജയപ്പെട്ട ഗുജറാത്ത്, യുപി സര്‍ക്കാര്‍ അനുകൂലികളാണ് മഹാരാഷ്ട്രയിലെ നേതൃത്വത്തിനെതിരെ രംഗത്ത് വന്നിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button