![](/wp-content/uploads/2020/01/Yogi-Adhithyanath-1.jpg)
ലക്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വധ ഭീഷണി മുഴക്കിയ ആള്‍ പിടിയിൽ. മുംബൈ സ്വദേശി കമ്രാന്‍ ആമിന്‍ ഖാനെയാണ് അറസ്റ്റിലായത്. മഹാരാഷ്ട്ര ഭീകര വിരുദ്ധ സ്‌ക്വാഡ് ആണ് ഇയാളെ പിടികൂടിയത്.
ബോംബ് സ്‌ഫോടനത്തിലൂടെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വധിക്കും എന്നാണ് കമ്രാന്‍ ആഹ്വാനം ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് തിരയുന്ന കമ്രാന്‍ മുംബൈയിലെ ചുനാബാദ് പ്രദേശത്തുള്ളതായി രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭീകര വിരുദ്ധ സ്‌ക്വാഡ് പരിശോധന നടത്തിയത്. തുടര്‍ന്ന് ഇയാളെ പിടികൂടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കമ്രാനെ ചോദ്യം ചെയ്തുവരികയാണ്.
ALSO READ: കായിക മത്സരങ്ങള്‍ ഉടന്‍ നടത്തുന്ന കാര്യത്തിൽ പ്രതികരണവുമായി കേന്ദ്ര മന്ത്രി കിരണ്‍ റിജിജു
സംഭവം വിവാദമായതോടെ ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞത്.
Post Your Comments