Latest NewsIndiaNews

ഇന്ത്യയ്ക്ക് തലവേദനയായി ചൈനയും പാകിസ്ഥാനും : : ഇന്ത്യന്‍ സൈനികര്‍ക്കു നേരെ ചൈനയുടെ ആക്രമണം : ഇന്ത്യ ജാഗ്രതയില്‍

ലഡാക്ക് : ഇന്ത്യ-ചൈന അതിര്‍ത്തി പുകയുന്നു . ഇന്ത്യന്‍ സൈനികര്‍ക്കു നേരെ ചൈനയുടെ ആക്രമണം . ലഡാക്കില്‍ ഇരു രാജ്യങ്ങളിലെയും സൈനികര്‍ പരസ്പരം ഏറ്റുമുട്ടിയതിന് പിന്നാലെയാണ് ഇന്ത്യന്‍ സെനികരെ ചൈനീസ് സംഘം തടഞ്ഞുവെച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. തര്‍ക്കപ്രദേശത്ത് കരസേന, ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് എന്നിവരുടെ സംയുക്ത സംഘമാണ് പട്രോളിങ് നടത്തിയത്. ഇവരുടെ ആയുധമടക്കം ചൈനീസ് സൈന്യം കൈവശപ്പെടുത്തി

read also : ഇന്ത്യ-ചൈന അതിര്‍ത്തിയിലെ പ്രശ്‌നങ്ങളെ അത്രകണ്ട് ഭീതിയോടെ നോക്കേണ്ടതില്ലെന്ന് കരസേനാ മേധാവി

നിയന്ത്രണ രേഖയ്ക്ക് സമീപം ഇന്ത്യയുടെ ഭാഗത്ത് പട്രോളിങ് സൗകര്യങ്ങള്‍ക്കായി റോഡ് നിര്‍മിക്കാന്‍ ഇന്ത്യ ശ്രമിച്ചത് ചൈനയെ പ്രകോപിപ്പിച്ചിരുന്നു. ഇന്ത്യ റോഡ് വെട്ടുന്നത് തങ്ങളുടെ സ്ഥലത്താണെന്നാണ് ചൈനയുടെ വാദം. ഇതേതുടര്‍ന്നാണ് സംഘര്‍ഷം ഉടലെടുക്കുകയും അത് പരസ്പരം ഏറ്റുമുട്ടുന്നതിലേക്ക് നയിക്കുകയും ചെയ്തത്.

പാങ്ങോങ് സൊ തടാകത്തിന് സമീപമാണ് ഇന്ത്യ റോഡ് നിര്‍മിക്കാന്‍ ശ്രമിക്കുന്നത്. അതേസമയം ചൈന പ്രദേശത്ത് ബങ്കറുകള്‍ നിര്‍മിക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button