
ന്യൂഡല്‍ഹി : ഗുജറാത്തിലെ സൂറത്തിൽ നിന്നും ബിഹാറിലെ നവാഡയിലേക്കുള്ള ശ്രമിക് ട്രെയിനിലെ യാത്രയ്ക്കിടെ കുടിയേറ്റത്തൊഴിലാളിയായ യുവതിക്ക് കുഞ്ഞു പിറന്നു. അമ്മയും കുട്ടിയും സുഖമായിരിക്കുന്നുവെന്ന് അറിയിച്ച് റെയിൽവേയുടെ ട്വീറ്റ്.
ട്രെയിൻ യാത്രയ്ക്കിടെ യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയും കൂടെയുള്ളവർ അധികൃതരെ വിവരമറിയിക്കുകയുമായിരുന്നു. തുടർന്ന് ട്രെയിൻ ആഗ്രയിൽ നിർത്തി ട്രെയിനുള്ളിൽ പ്രസവിക്കുന്നതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയാക്കി. ശേഷം തുടർ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. റെയിൽവേയുടെ കണക്കനുസരിച്ച് മെയ് 1 മതൽ രാജ്യത്തെ വിവിധ ഭാഗങ്ങളിലേക്ക് സർവീസ് നടത്തിയ ശ്രമിക് ട്രെയിനുകളിൽ ഇതുവരെ 24 കുട്ടികളാണ് പിറന്നത്.
Post Your Comments