
തൃശ്ശൂർ: കേരളത്തിൽ എസ്‌എസ്‌എല്‍സി, പ്ലസ്ടു പരീക്ഷകള്‍ തുടങ്ങാനിരിക്കെ ജില്ലയിലെ മുഴുവന്‍ പരീക്ഷാകേന്ദ്രങ്ങളും വൃത്തിയാക്കാന്‍ ഒരുങ്ങി എബിവിപി തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി. എബിവിപിയും സ്റ്റുഡന്റസ് ഫോര്‍ സേവായും സംയുക്തമായി വി വിത്ത് സ്റ്റുഡന്റസ് ചലഞ്ച് എന്ന പേരിലാണ് ശുചീകരണം.
ALSO READ: ഗ്രാമങ്ങളിലേക്ക് മടങ്ങുന്ന കുടിയേറ്റ തൊഴിലാളികള്‍ക്ക് വ്യാപകമായി കോവിഡ്; ആശങ്കയിൽ രാജ്യം
ജില്ലയിലെ നൂറോളം പ്രവര്‍ത്തകരാണ് വിവിധ സ്‌കൂളുകളിലായി ശുചീകരണത്തിന് നേതൃത്വം കൊടുക്കുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പരീക്ഷ എഴുതാന്‍ എത്തുന്ന മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും മാസ്‌ക്ക് വിതരണം ചെയ്യുമെന്നും എബിവിപി ജില്ലാ കമ്മിറ്റി അറിയിച്ചു. ക്യാമ്ബയിനിന്റെ ജില്ലാ തല ഉദ്ഘടനം എബിവിപി തൃശൂര്‍ ജില്ലാ സെക്രട്ടറി ശ്രീഹരി സിപി നിര്‍വഹിച്ചു.
Post Your Comments