തിരുവനന്തപുരം: ബെവ് ക്യു ആപ്പിന്റെ മറവില്‍ സംസ്ഥാനത്ത് വൻ അഴിമതി നടക്കുന്നതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ആപ്പ് രൂപകല്പന ചെയ്യാന്‍ ഐ.ടി വകുപ്പിനെയോ സി-ഡിറ്റിനെയോ ഏല്‍പ്പിക്കണമായിരുന്നു. എന്നാൽ ഇക്കാര്യം സി.പി.എം സഹയാത്രികരെ തന്നെയാണ് ഏൽപ്പിച്ചിരിക്കുന്നത്. കേവലം പത്തുലക്ഷം രൂപയാണ് ഈ ആപ്പ് ഉണ്ടാക്കാൻ ആവശ്യം. അതേസമയം ഒരു ടോക്കണ് അമ്പത് പൈസയാണ് കമ്പനിക്ക് നല്‍കേണ്ടത്. ഇതിലൂടെ കമ്പനിക്ക് പ്രതിമാസം മൂന്നുകോടിയാണ് ലഭിക്കുന്നത്. ഇക്കാര്യത്തില്‍ അന്വേഷണം വേണം. ഇപ്പോള്‍ ആപ്പ് രൂപകല്പന ചെയ്യാന്‍ ഏല്‍പ്പിച്ചിരിക്കുന്ന കമ്പനിക്ക് എന്ത് മുന്‍പരിചയമാണ് ഉള്ളതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments