Latest NewsIndia

വംശീയാധിക്ഷേപവും വിവേചനവും, പശ്ചിമ ബംഗാളിലെ നൂറുകണക്കിന് നഴ്സുമാർ ജോലി രാജി വച്ചു സ്വദേശത്തേക്ക് മടങ്ങുന്നു

മറ്റു വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽനിന്നുള്ള അറുപതോളം നേഴ്സുമാരും സ്വദേശത്തേക്ക് മടങ്ങും.

കൊൽക്കത്ത: കൊറോണ പകർച്ചയും ഉംപുൻ ചുഴലിക്കാറ്റും മൂലമുള്ള ആശങ്കകൾക്കിടെ കൊൽക്കത്തയിലെ ആശുപത്രികളിൽനിന്ന് നേഴ്സുമാർ കൂട്ടത്തോടെ ജോലി വിടുകയാണ്.പശ്ചിമ ബംഗാളിലെ കൊൽക്കത്തയിലെയും സമീപ പ്രദേശങ്ങളിലെയും ആശുപത്രികളിൽ ജോലി ചെയ്തിരുന്ന മുന്നൂറിലധികം നേഴ്സുമാരാണ് ജോലി രാജിവെച്ച് സ്വദേശമായ മണിപ്പൂരിലേക്ക് മടങ്ങിയത്. മറ്റു വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽനിന്നുള്ള അറുപതോളം നേഴ്സുമാരും സ്വദേശത്തേക്ക് മടങ്ങും.

“ജോലി ഉപേക്ഷിച്ചതിൽ ഞങ്ങൾ സന്തുഷ്ടരല്ല. പക്ഷേ ഞങ്ങൾ വംശീയാധിക്ഷേപവും വിവേചനവും അനുഭവിച്ചു. ചിലർ ഞങ്ങളെ തുപ്പി.”- അവർ എ.എൻ.ഐയോട് പറഞ്ഞു.മുന്നൂറോളം നഴ്സുമാർ ജോലി രാജിവച്ച് പശ്ചിമ ബംഗാളിൽനിന്ന് മണിപ്പൂരിലേക്ക് മടങ്ങിയതായി കൊൽക്കത്തയിലെ മണിപ്പൂർ ഭവൻ ഡെപ്യൂട്ടി റെസിഡൻസ് കമ്മീഷണർ ജെ.എസ്.ജോയ്രിത സ്ഥിരീകരിച്ചു.

കൊൽക്കത്തയിലെ വിവിധ ആശുപത്രികളിൽ തങ്ങളുടെ സഹപ്രവർത്തകർ വംശീയാധിക്ഷേപവും വിവേചനവും നേരിട്ടതായി മണിപ്പൂരിൽനിന്നുള്ള നേഴ്സ് ക്രിസ്റ്റെല്ല വാർത്താ ഏജൻസിസായ എ.എൻ.ഐയോട് പറഞ്ഞു. വ്യക്തിസുരക്ഷാ ഉപകരണങ്ങളുടെ കുറവിനെക്കുറിച്ചും അവർ പരാതി പറഞ്ഞു.ഇവിടെ കോവിഡ് കേസുകൾ ദിനംപ്രതി വർധിക്കുമ്പോൾ സമ്മർദ്ദത്തിലാണെന്നും മതാപിതാക്കൾ ആശങ്കയിലാണെന്നും മണിപ്പൂരിൽനിന്നുള്ള മറ്റൊരു നേഴ്സ് പറഞ്ഞു.

“ഞങ്ങളുടെ സംസ്ഥാനം ഗ്രീൻ സോണിലാണ്. വീട്ടിലേക്ക് മടങ്ങാനാണ് ഞങ്ങൾക്ക് തോന്നുന്നത്. ഞങ്ങളുടെ സംസ്ഥാന സർക്കാർ ഞങ്ങളെ സഹായിക്കുന്നു. കുടുംബവും മാതാപിതാക്കളുമാണ് ഞങ്ങളുടെ മുൻഗണന.” – അവർ വാർത്താ ഏജൻസിസായ പി.ടി.ഐയോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button