Latest NewsKeralaNews

കോവിഡ് കൂടുന്നതിനൊപ്പം സംസ്ഥാനത്ത് ഡെങ്കിപ്പനി കൂടി വര്‍ധിക്കുന്നത് സ്ഥിതി ഗുരുതരം

കൊച്ചി: സംസ്ഥാനത്ത് മഴയെത്തിയതോടെ ഡെങ്കിപ്പനി കൂടുന്നതായി റിപ്പോർട്ട്. കോവിഡ് കൂടുന്നതിനൊപ്പം ഡെങ്കി കൂടി വര്‍ധിക്കുന്നത് സ്ഥിതി ഗുരുതരമാക്കിയേക്കും. അതേസമയം, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഇടക്കിടെയുള്ള മഴ കൊതുക് വളര്‍ച്ചക്ക് ആക്കം കൂട്ടിയതോടെ കഴിഞ്ഞ് ഏഴ് ദിവസത്തിനിടെ 127 പേര്‍ക്കാണ് ഡെങ്കി പിടിപെട്ടത്. മെയ് 18 മുതല്‍ 21 വരെ ശരാശരി 12 പേര്‍ക്ക് ഡെങ്കി ബാധിച്ചു. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഡെങ്കിക്കേസുകള്‍ കൂടുന്നത് ആശങ്ക ഉയര്‍ത്തുന്നതാണ്.

കൊതുക് നിവാരണം ഊര്‍ജിതമാക്കുകയാണ് ഡെങ്കി തടയുന്നതിനുള്ള പ്രധാന പോംവഴി. വീടും പരിസരവും ശുചീകരിക്കുക, ഒഴിഞ്ഞ കുപ്പികളിലും ടയറുകളിലും മറ്റും വെള്ളം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നടപ്പാക്കുന്ന ഡ്രൈ ഡേയില്‍ പൊതുജനങ്ങളും പങ്കാളികളാവണമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു

shortlink

Related Articles

Post Your Comments

Related Articles


Back to top button