ലണ്ടൻ: ലണ്ടനിൽ ലക്ഷക്കണക്കിന് ആളുകളിൽ കോവിഡിനെ ചെറുക്കുന്ന ആന്റിബോഡിയുടെ സാന്നിധ്യം കണ്ടെത്തിയെന്ന് ആരോഗ്യമന്ത്രി. ലണ്ടനിൽ 17% ആളുകളിലും ബ്രിട്ടനിലെ ബാക്കി മേഖലകളിൽ 5% ആളുകളിലും കൊറോണ വൈറസിനെ ചെറുക്കുന്ന ആന്റിബോഡിയുടെ സാന്നിധ്യം കണ്ടെത്തി. മന്ത്രി വ്യക്തമാക്കി.
ALSO READ: രാജ്യത്തിനകത്തു നിന്നു വിമാനങ്ങളിൽ എത്തുന്നവർ 14 ദിവസം വീട്ടിൽ ക്വാറന്റീനിൽ
ആന്റിബോഡി സാന്നിധ്യം തെളിയിക്കുന്നത് ഇവർക്കു രോഗം ബാധിച്ചിരുന്നുവെന്നും അവർ അതിനെ അതിജീവിച്ചുവെന്നുമാണ്. അങ്ങനെയെങ്കിൽ ലണ്ടനിൽ മാത്രം 15 ലക്ഷം പേർക്കു കോവിഡ് ബാധിച്ചിരിക്കാം എന്നാണു കണക്ക്. ആന്റിബോഡി സാന്നിധ്യം ഉള്ളതിനാൽ ഇവർക്കു വീണ്ടും കോവിഡ് ബാധിക്കാനുള്ള സാധ്യത കുറവാണ്.
Post Your Comments