Latest NewsNewsIndia

ലഡാക്ക് മുതൽ അരുണാചൽ വരെയുള്ള 23 സ്ഥലങ്ങൾ ഇന്ത്യ- ചൈന പ്രശ്നസാധ്യത മേഖല

ന്യൂഡൽഹി : കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ചൈന ഇന്ത്യന്‍ അതിര്‍ത്തി മറികടക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതില്‍ വര്‍ധനവുണ്ടായെന്ന് കണക്കുകള്‍. ഔദ്യോഗിക വിവരങ്ങള്‍ അനുസരിച്ച് 2015 മുതല്‍ 2019 വരെയുള്ള വര്‍ഷങ്ങളില്‍ ആയിരക്കണക്കിന് ലംഘനങ്ങളാണ് ചൈനയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. ഓരോ വര്‍ഷവും ഇതില്‍ വര്‍ധനവുണ്ടാകുന്നുവെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

2020-ല്‍ മാത്രം ഇതുവരെ 170 തവണയാണ് ചൈന ഇന്ത്യന്‍ മണ്ണിലേക്ക് നിയന്ത്രണ രേഖ മറികടന്ന് കടന്നുകയറാന്‍ ശ്രമിച്ചിരിക്കുന്നത്. ലഡാക്ക് മുതൽ അരുണാചൽ വരെയുള്ള 4000 കിലോമീറ്റർ അതിർത്തിയിൽ 23 സ്ഥലങ്ങളിലാണ് ഇന്ത്യ- ചൈന പ്രശ്നസാധ്യത കൂടുതലുള്ള മേഖലയെന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ലഡാക്ക് പ്രദേശത്തെ ഡെംചോക്ക്, ചുമാർ, ട്രിഗ് കുന്നുകൾ, ഡുംചേലെ, സ്പാംഗൂർ ഗ്യാപ്, പാംഗോഗ് ട്സോ എന്നിവ കൂടുതൽ പ്രശ്നബാധിതം. മധ്യമേഖലയിൽ ബാരാഹോതി, കൗരിക്ക്, ഷിപ്കി ലാ എന്നിവയും കിഴക്കൻ മേഖലയിൽ ഡിച്ചു, നാംകാചു, അസാഫി ലാ, യാംഗ്സി, ദിബാംഗ് എന്നിവയുമാണു പ്രശ്ന സ്ഥലങ്ങൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button