Latest NewsIndia

ഡി.എം.കെയ്ക്കു വന്‍ തിരിച്ചടി നൽകി പ്രമുഖ നേതാവ് ബിജെപിയില്‍ ചേര്‍ന്നു

വ്യാഴാഴ്ച, പാര്‍ട്ടി ഔദ്യോഗിക സ്ഥാനത്തുനിന്നും ദുരൈ സ്വാമിയെ നീക്കം ചെയ്തതില്‍ പ്രതിഷേധിച്ചാണ് ദുരൈ സ്വാമി ബിജെപിയില്‍ ചേര്‍ന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്.

ചെന്നൈ: തമിഴ്നാട്ടില്‍ ഡിഎംകെയ്ക്കു വന്‍ തിരിച്ചടി. ദ്രാവിഡ മുന്നേറ്റ കഴകം ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി വി.പി ദുരൈസ്വാമി ബിജെപിയില്‍ ചേര്‍ന്നു.തമിഴ്നാട് ബിജെപി സംസ്ഥാന പ്രസിഡന്റ് എല്‍. മുരുഗന്റെയും, മുതിര്‍ന്ന നേതാവ് എല്‍. മുരുകന്റെയും സാന്നിധ്യത്തിലാണ് ദൂരെസ്വാമി പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.വ്യാഴാഴ്ച, പാര്‍ട്ടി ഔദ്യോഗിക സ്ഥാനത്തുനിന്നും ദുരൈ സ്വാമിയെ നീക്കം ചെയ്തതില്‍ പ്രതിഷേധിച്ചാണ് ദുരൈ സ്വാമി ബിജെപിയില്‍ ചേര്‍ന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്.

കൊറോണയില്‍ ആടിയുലഞ്ഞ് മഹാരാഷ്ട്ര, ആകെ രോഗികളുടെ എണ്ണം 40000 കടന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചെയ്തികള്‍ താന്‍ ദീര്‍ഘകാലമായി വീക്ഷിക്കുന്നുവെന്നും, അധസ്ഥിതരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനുള്ള അദ്ദേഹത്തിന്റെ അശാന്തമായ പരിശ്രമമാണ് തന്നെ ബിജെപിയിലേക്ക് അടുപ്പിച്ചതെന്നും ദുരൈസ്വാമി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button