Latest NewsNewsInternational

ഹോങ്കോംഗിനെതിരെ ചൈന നടത്തുന്ന നീക്കം എല്ലാവിധ അന്താരാഷ്ട്ര മര്യാദകളും ലംഘിക്കുന്നതായി അമേരിക്ക

വാഷിംഗ്ടണ്‍: ചൈനയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി അമേരിക്ക. ഹോങ്കോംഗിനെതിരെ ചൈന നടത്തുന്ന നീക്കം എല്ലാവിധ അന്താരാഷ്ട്ര മര്യാദകളും ലംഘിക്കുന്നതായി അമേരിക്ക കുറ്റപ്പെടുത്തി. ചൈനയുടെ തീരുമാനം ഹോങ്കോംഗിന്റെ പരമാധികാരത്തിന്റെ മരണമണിയാണെന്ന് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.

അന്താരാഷ്ട്ര സമൂഹത്തോട് കാണിക്കുന്ന വെല്ലുവിളിയാണിത്. ഹോങ്കോംഗ് ലോകത്തിലെ ഏറ്റവും സ്വതന്ത്രമായ നഗരമെന്ന നിലയില്‍ ഒരു മാതൃകയാണ്. അതിനെ തകര്‍ക്കാനായുള്ള ബീജിംഗിന്റെ നശീകരണ സ്വഭാവത്തിലുള്ള തീരുമാനം മാറ്റണം. ഹോങ്കോംഗിന്റെ ഉന്നതമായ വ്യക്തിസ്വാതന്ത്ര്യം, പൊതു സ്വാതന്ത്ര്യം, സ്വയംഭരണാവകാശം എല്ലാത്തിനുംമേലുള്ള കടന്നുകയറ്റമാണ് ചൈന നടത്തുന്നത് ‘ പോംപിയോ പ്രസ്താവനയില്‍ വ്യക്തമാക്കി.

ചൈനയുടെ ഹോങ്കോംഗിനെതിരായ പ്രമേയത്തെ അവിടത്തെ ജനാധിപത്യ അനുകൂല സംഘടനകളും നിയമവിദഗ്ധന്മാരും ശക്തമായി എതിര്‍ത്തതായും റിപ്പോര്‍ട്ടുണ്ട്. ബീജിംഗ് ഹോങ്കോംഗ് വിഷയം പുന:പരിശോധിക്കണമെന്നാണ് പോംപിയോ പറഞ്ഞിരിക്കുന്നത്. ഏഷ്യയിലെ സാമ്പത്തിക തലസ്ഥാനമെന്ന നിലയില്‍ സമ്പന്നതയിൽ മുന്നിലും എല്ലാ രാജ്യങ്ങള്‍ക്കും സ്വാതന്ത്ര്യവുമുള്ള വിപണിയാണ ഹോങ്കോംഗ്. ആ സ്ഥിതി ചൈന തകര്‍ക്കുകയാണെന്ന് വൈറ്റ്ഹൗസിന്റെ സാമ്പത്തികകാര്യ ഉപദോഷ്ടാവ് കെവിന്‍ ഹസ്സെറ്റും ആരോപിച്ചു. ചൈനയ്ക്ക് മേല്‍ പുതിയ വാണിജ്യ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ അമേരിക്ക തീരുമാനിച്ചതിന് പുറകേയാണ് കെവിന്‍ പ്രസ്താവന നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button