ലണ്ടൻ : കോവിഡ് 19 വ്യാപനത്തെ തുടർന്ന് രാജ്യത്ത് കുടുങ്ങിയ ഇന്ത്യക്കാരടക്കമുള്ള വിദേശ പൗരന്മാരുടെ വിസ കാലാവധി നീട്ടി നല്‍കി യു.കെ. ജൂലൈ വരെ സന്ദര്‍ശന വിസാ കാലാവധി നീട്ടി നല്‍കിയതായി യു.കെ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ അറിയിച്ചു. നേരത്തെ, മെയ് 31 വരെ വിസാ കാലാവധി ദീര്‍ഘിപ്പിച്ചിരുന്നു.
Also read : കോവിഡ് : ഗൾഫിൽ ചികിത്സയിലായിരുന്ന രണ്ടു മലയാളികൾ കൂടി മരണപ്പെട്ടു
അതേസമയം രാജ്യത്ത് എത്തുന്നവര്‍ 14 ദിവസം ഹോം ക്വാറന്റീനില്‍ കഴിയണമെന്നും ഇവര്‍ പൊതുസ്ഥലം സന്ദര്‍ശിക്കാനോ പൊതു ഗതാഗത സംവിധാനം ഉപയോഗിക്കാനോ സാധനങ്ങള്‍ വാങ്ങുന്നതിന് പുറത്തേക്ക് പോകുവാനോ പാടില്ലെന്നും ആഭ്യന്തര വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.
Post Your Comments