റിയാദ് : ഗൾഫിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ടു മലയാളികൾ കൂടി മരണപ്പെട്ടു. . മലപ്പുറം ചേലേമ്പ്ര ചാലിപ്പറമ്പ് നാരായണന്‍,- ശാന്ത ദമ്പതികളുടെ മകന്‍ പ്രമോദ് മുണ്ടാണി (40), കൊല്ലം കിളികൊല്ലൂര്‍ പുന്തലത്താഴം പുലരി നഗര്‍ 173 സി.വി വില്ലയില്‍ സാം ഫെര്‍ണാണ്ടസ് (55) എന്നിവരാണ് സൗദിയിലെ ജുബൈലിൽ മരിച്ചത്.
ജുബൈലിലെ സ്വകാര്യ കമ്പനിയില്‍ അഞ്ചു വര്‍ഷമായി മെക്കാനിക്കല്‍ ടെക്നീഷ്യനായി ജോലി ചെയ്യുകയായിരുന്ന പ്രമോദിനെ പനിയും ശ്വാസമുട്ടലും അനുഭവപ്പെട്ടതോടെ ജുബൈല്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോവിഡ് പരിശോധനഫലം പോസിറ്റീവ് ആയതോടെ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററിലേക്ക് മാറ്റുകയും, തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നു. ഭാര്യ: ഉഷ. രണ്ടു പെണ്മക്കൾ സഹോദരന്‍ പ്രസാദ് മുണ്ടാണി ജുബൈലിലുണ്ട്. മരണാനന്തര നടപടികള്‍ പുരോഗമിക്കുന്നു.
Also read : ചൈനക്കെതിരെ ശക്തമായ നടപടികളുമായി ബ്രിട്ടൻ, ചൈനീസ് ഉത്പ്പന്നങ്ങളുടെ ഇറക്കുമതി നിരോധിച്ചു
17 വര്‍ഷത്തോളമായി ജുബൈലില്‍ ആര്‍.ബി ഹില്‍ട്ടണ്‍ കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്ന സാം ഫെര്‍ണാണ്ടസ് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് 12 ദിവസമായി ജുബൈല്‍ ജനറല്‍ ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ഇന്നലെ രാത്രി 11.30ഓടെയായിരുന്നു മരിച്ചത്. പനിയും, ശ്വാസമുട്ടലും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജുബൈല്‍ സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ തേടിയെങ്കിലും തുടർന്ന് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണത്തിനു രണ്ടു ദിവസം മുമ്പ് നടത്തിയ ടെസ്റ്റിലാണ് കോവിഡ് സ്ഥിരീകരിച്ചത്. മരണാനന്തര നടപടികള്‍ പുരോഗമിക്കുന്നു. ഭാര്യ:ജോസഫൈന്‍, മക്കള്‍: രേഷ്മ ,ഡെയ്‌സി മരുമകന്‍ :ഉദേശ് .
Post Your Comments