Latest NewsKeralaNews

80 കിലോ കഞ്ചാവുമായി സംസ്ഥാനത്ത് നാല് യുവാക്കൾ പിടിയിൽ

തൃശൂർ : കോവിഡ് ഭീക്ഷണിക്കിടെയും സംസ്ഥാനത്ത് കഞ്ചാവ് കടത്ത്. തൃശ്ശൂര്‍ കൊടുങ്ങല്ലൂരില്‍ 80 കിലോ കഞ്ചാവുമായി നാല് യുവാക്കൾ പിടിയിൽ. ലോക്ക്ഡൗണ്‍ ഇളവുകള്‍ മുതലാക്കി പഴം- പച്ചക്കറി ലോറികളില്‍ വ്യാപകമായി കഞ്ചാവ് കടത്തല്‍ നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സജീവന്‍, സന്തോഷ്, യദു, ബിജു എന്നിവർ പിടിയിലായത്. ഇരിങ്ങാലക്കുടയില്‍ പച്ചക്കറി ലോറി പരിശോധിച്ചപ്പോൾ യദു, ബിജു എന്നിവരുടെ പക്കല്‍ നിന്നും രണ്ട് കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ശേഷം ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കൂടുതല്‍ കഞ്ചാവ് മറ്റൊരു വാഹനത്തില്‍ കയറ്റി അയച്ചുവെന്ന് പറഞ്ഞു. തുടർന്ന് ആ വണ്ടിയെ പിന്തുടര്‍ന്ന് പുല്ലൂറ്റ് നിന്നും പിടികൂടി. 78 കിലോഗ്രാം കഞ്ചാവാണ് ഈ വാഹനത്തില്‍ നിന്നും പിടിച്ചെടുത്തത്.

Also read : കോഴിക്കോടിനെ ഞെട്ടിച്ച് വിദ്യാർ‌ഥിയുടെ മരണം; പത്താംക്ലാസുകാരൻ വീട്ടിലെ ബാത്ത് റൂമിൽ മരിച്ച നിലയിൽ

തമിഴ് നാട്ടിലെ പല സ്ഥലങ്ങളില്‍ നിന്നായി കഞ്ചാവ് തൃശ്ശൂരില്‍ എത്തിച്ച് ആവശ്യക്കാര്‍ക്ക് നേരിട്ട് വിപണനം ചെയ്യുന്നതായിരുന്നു ഇവരുടെ രീതി. പോലീസ് പരിശോധന കര്‍ശനമായതിനാല്‍ കഞ്ചാവിന്റെ ലഭ്യത വളരെ കുറവാണ്. അതിനാൽ വിലയും കൂടുതലാണ്. അതിനാലാണ് കഞ്ചാവ് കടത്ത് ഇപ്പോൾ വ്യാപകമായത്. കേരളത്തിലേക്കും തിരിച്ചും ഭക്ഷ്യവസ്തുക്കളും, പച്ചക്കറികളും കൊണ്ടുപോവുകയും കൊണ്ടുവരികയും ചെയ്യുന്ന വാഹനങ്ങളാണ് ഇക്കൂട്ടര്‍ ലക്ഷ്യമിടുന്നത്. ആന്ധ്രയില്‍ നിന്നും റോഡ് മാര്‍ഗം തമിഴ്‌നാട്ടില്‍ എത്തിക്കുന്ന കഞ്ചാവ് ലോറി, ഡ്രൈവര്‍മാര്‍ക്ക് ഉയര്‍ന്ന തുക വാഗ്ദാനം ചെയ്ത കേരളത്തിലേക്ക് കടത്തുന്നു. ആഴ്ചകള്‍ക്ക് മുന്‍പ് തൃശ്ശൂര്‍ നഗരത്തില്‍ വച്ച് തണ്ണിമത്തന്‍ ലോറിയില്‍ നിന്നും കഞ്ചാവ് പാക്കറ്റുകള്‍ പിടികൂടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button