Latest NewsNewsIndia

ലോക്ക്ഡൗണിനെ തുടർന്ന് രണ്ടുതവണ വിവാഹം മാറ്റിവെച്ചു, ഒടുവിൽ വരന്റെ അടുത്തേക്ക് എത്തനായി  വധു നടന്നത് 80 കിലോമീറ്റർ

ലക്‌നൗ : രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ നിരവധി പേരാണ് വിവാഹം മാറ്റിവെച്ചത്.  എന്നാൽ ലോക്ക്ഡൗണിന്റെ സമയത്ത് നിശ്ചയിച്ചിരുന്ന വിവാഹം മാറ്റി വച്ചതിന് പിന്നാലെ വീണ്ടും ലോക്ക് ഡൗൺ നീട്ടിയതോടെ ഇനി വിവാഹം മാറ്റിവയ്‌ക്കേണ്ട തീരുമാനത്തിൽ എത്തിയിരിക്കുകയാണ് കാൻപൂരിലെ 19 കാരിയായ പെൺകുട്ടി. വിവാഹത്തിനായി വരന്റെയടുത്ത് എത്താൻ ഈ പെൺകുട്ടി നടന്നത് 80 കിലോമീറ്ററാണ്

മെയ് 4നാണ് കാൺപൂരിലെ മംഗൽപൂർ സ്വദേശിനിയായ ഗോൾഡിയുടേയും ബൈസാപൂർ സ്വദേശിയായ വിരേന്ദ്ര കുമാർ റാഥോറിന്റെയും വിവാഹം നിശ്ചയിച്ചിരുന്നത്. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ആദ്യ തവണ ഇരുവരുടേയും വിവാഹം മാറ്റിവച്ചിരുന്നു. തുടർന്ന് വരന്റെയടുത്തേക്ക് നടന്ന് പോയി വിവാഹം കഴിക്കാൻ തിരുമാനിക്കുകയായിരുന്നു പെൺകുട്ടി.

ബുധനാഴ്ച പുലർച്ചെയാണ് ഗോൾഡി നടന്ന് തുടങ്ങിയത്. എന്നാൽ വരന്റെ വീട്ടുകാർ പെൺകുട്ടിയെ  കണ്ടപ്പോൾ ആദ്യം ഒന്ന് അമ്പരന്നു. പിന്നീട് ഇരുവീട്ടുകാരുടേയും സമ്മതത്തോടെ വിവാഹം നടക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button