തിരുവനന്തപുരം: ശവ്വാല്‍ മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ കേരളത്തില്‍ ചെറിയ പെരുന്നാള്‍ ഞായറാഴ്ച ആയിരിക്കും. ഞായറാഴ്ച സമ്പൂർണ ലോക്ക് ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. പള്ളികളും ഈദ് ഗാഹുകളും ഒഴിവാക്കി ഇത്തവണ പെരുന്നാള്‍ നമസ്‌ക്കാരം വീടുകളില്‍ ആക്കണമെന്നാണ് നിർദേശം. അതേസമയം ആള്‍ക്കൂട്ടം പുറത്തിറങ്ങുന്നത് ഒഴിവാക്കാൻ പോലീസും ജാഗ്രത പുലർത്തുന്നുണ്ട്. നാളെ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാത്രി ഒൻപത് മണി വരെ തുറക്കും.
Read also: അശ്ലീല പ്രയോഗം: വി.ഡി സതീശനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു
പെരുന്നാള്‍ പ്രമാണിച്ച് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവ് അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. പെരുന്നാള്‍ ദിനത്തില്‍ വിഭവങ്ങള്‍ ഒരുക്കാന്‍ മാസപ്പിറവി കണ്ടശേഷം രാത്രി കടയില്‍പ്പോയി സാധനങ്ങള്‍ വാങ്ങുന്ന പതിവുണ്ട്. ഇത് കണക്കിലെടുത്ത് ഇന്ന് മാസപ്പിറവി കണ്ടാല്‍ ഇന്ന് രാത്രിയും നാളെയാണ് മാസപ്പിറവിയെങ്കില്‍ നാളെയും ആവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാത്രി 9 മണിവരെ തുറക്കാന്‍ അനുവദിക്കുമെന്നാണ് അദ്ദേഹം അറിയിച്ചത്.
Post Your Comments