പത്തനംതിട്ട • കൊച്ചി, തിരുവനന്തപുരം, കരിപ്പൂര്‍, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ മേയ് 20ന് ഏഴ് വിമാനങ്ങളിലായി പത്തനംതിട്ട ജില്ലക്കാരായ 79 പ്രവാസികള്‍ കൂടി എത്തി. ഇവരില്‍ 48 പേരെ പത്തനംതിട്ട ജില്ലയിലെ വിവിധ കോവിഡ് കെയര്‍ സെന്ററുകളില്‍ പ്രവേശിപ്പിച്ചു.
കുവൈറ്റ്-തിരുവനന്തപുരം വിമാനത്തില്‍ 23 സ്ത്രീകളും 16 പുരുഷന്‍മാരും ആറു കുട്ടികളും ഉള്‍പ്പെടെ ജില്ലക്കാരായ 45 പേരാണുണ്ടായിരുന്നത്. ഇവരില്‍ 26 പേരെ കോവിഡ് കെയര്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. ഏഴ് ഗര്‍ഭിണികള്‍ അടക്കം 19 പേര്‍ വീടുകളിലെത്തി നിരീക്ഷണത്തില്‍ പ്രവേശിച്ചു.
ലണ്ടന്‍ – കൊച്ചി വിമാനത്തില്‍ ജില്ലക്കാരായ നാല് സ്ത്രീകളും മൂന്നു പുരുഷന്‍മാരും ഉള്‍പ്പെടെ എഴു പേരാണ് എത്തിയത്. നാലു പേരെ കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലാക്കി. ഒരു ഗര്‍ഭിണിയും പ്രായമായ രണ്ടുപേരും വീടുകളില്‍ നിരീക്ഷണത്തിലാണ്.
ദുബായ് – കൊച്ചി വിമാനത്തില്‍ ജില്ലക്കാരായ നാല് സ്ത്രീകളും മൂന്ന് പുരുഷന്‍മാരും ഉള്‍പ്പെടെ എഴു പേരാണ് എത്തിയത്. രണ്ടു പേരെ കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലാക്കി. രണ്ടു ഗര്‍ഭിണി അടക്കം അഞ്ചു പേരെ വീടുകളില്‍ നിരീക്ഷണത്തിലാക്കി.
മോസ്‌കോ -തിരുവനന്തപുരം വിമാനത്തില്‍ രണ്ട് സ്ത്രീകളും മൂന്ന് പുരുഷന്‍മാരും ഉള്‍പ്പെടെ അഞ്ചു പേരാണ് എത്തിയത്. ഇവര്‍ അഞ്ചു പേരും കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലാണ്.
മനില – കൊച്ചി വിമാനത്തില്‍ ആറ് സ്ത്രീകളും മൂന്ന് പുരുഷന്‍മാരും ഉള്‍പ്പെടെ ഒന്‍പതു പേരാണ് എത്തിയത്. ഒന്‍പതുപേരും കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്.
റിയാദ് – കണ്ണൂര്‍ വിമാനത്തില്‍ മൂന്നു ഗര്‍ഭിണികള്‍ അടക്കം നാലു പേരാണ് എത്തിയത്. ഇവരെല്ലാം വീടുകളില്‍ നിരീക്ഷണത്തിലാണ്.
സലാല-കരിപ്പൂര്‍ വിമാനത്തില്‍ ജില്ലക്കാരായ ഒരു സ്ത്രീയും ഒരു പുരുഷനുമാണ് എത്തിയത്. ഇവര്‍ രണ്ടുപേരും കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്.
Post Your Comments