മുംബൈ : ക്വാറന്റൈനിൽ കഴിയാൻ നിർദ്ദേശിച്ചതിനെ തുടർന്ന് കർണാടക സ്വദേശിയായ മധ്യവയസ്കൻ ജീവനൊടുക്കി. മുംബൈയിൽ ജോലി ചെയ്തിരുന്ന ഇയാൾ കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. തുടർന്ന് വ്യാഴാഴ്ച രാവിലെ തൂങ്ങി മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു.മുംബൈയിലെ ഹോട്ടലിൽ തൊഴിലാളിയായ ഇയാൾ അന്തർസംസ്ഥാന യാത്ര അനുവദിച്ചതിനെ തുടർന്നാണ് സ്വന്തം ഗ്രാമമായ മൂദാബദ്രിയിലെത്തിയത്.
അതേസമയം ലോക്ക് ഡൗൺ പ്രഖ്യാപനത്ത തുടർന്ന് തൊഴിലിൽ പ്രതിസന്ധിയുണ്ടാകുമെന്ന് ഭയന്നാണ് ഇയാൾ ജീവനൊടുക്കിയതെന്നാണ് പൊലീസ് പറയുന്നത്. മൂന്ന് പെൺമക്കളും ഭാര്യയുമുണ്ട് ഇയാൾക്ക്. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തി വരുന്നതായി പൊലീസ് അറിയിച്ചു.
Post Your Comments