റിയാദ് : സൗദിയിൽ ചികിത്സയിലായിരുന്ന ഒരു പ്രവാസി മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇസ്മാഈൽ അബൂദാവൂദ് കമ്പനിയിലെ സെയിൽസ് വിഭാഗത്തിൽ ഏരിയ മാനേജരായിരുന്ന കോഴിക്കോട് ഫാറോക്ക് കടലുണ്ടി മണ്ണൂർ പാലക്കോട് വീട്ടിൽ അബ്‍ദുൽ അസീസ് മണ്ണൂർ (53) ആണ് മരിച്ചത്. ജുബൈൽ മുവാസത്ത് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ഒരാഴ്ചയായി ചികിത്സയിലിരിക്കെ വെള്ളിയാഴ്‌ച ഉച്ചയ്ക്ക് മരണം സംഭവിക്കുകയായിരുന്നു.
Also read : വിമാനപകടത്തിൽ മരിച്ചവരുടെ എണ്ണം 57 ആയി
രണ്ടാഴ്ച മുമ്പ് കമ്പനി ആവശ്യാർത്ഥം മറ്റൊരു ജീവനക്കാരനോടൊപ്പം ഒരു വാഹനത്തിൽ ഖഫ്ജിയിൽ പോയി മടങ്ങി എത്തിയിരുന്നു. സഹയാത്രികനായ യമനി പൗരനു കോവിഡ് ബാധിച്ച വിവരം വൈകിയാണ് അബ്‍ദുൽ അസീസ് അറിഞ്ഞത്. . രോഗം ബാധിച്ചു ചികിത്സയിൽ തുടരുന്നതിനിടെ പെട്ടെന്ന് ശ്വാസതടസ്സം അനുഭവപ്പെട്ട് കുഴഞ്ഞു വീഴുകയായിരുന്നു. . മുവാസത്ത് ആശുപത്രി വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച അബ്‍ദുൽ അസീസിന്റെ നില വ്യാഴാഴ്ച അൽപം ഭേദപ്പെടുകയും മരുന്നുകളോട് നല്ല നിലയിൽ പ്രതികരിക്കുകയും ചെയ്തിരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചിരുന്നുവെങ്കിലും വെള്ളിയാഴ്ച്ച നില വഷളാവുകയായിരുന്നു. ഭാര്യ ജൂബി, മകൾ സന മറിയം എന്നിവരും ഇതേ ആശുപത്രിയിൽ ചികിത്സയിലാണ്. മകൻ മുഹമ്മദ് റസീൻ എൻജിനീയറിങ് വിദ്യാർഥി നാട്ടിൽ പഠിക്കുന്നു.
Post Your Comments