തൃശ്ശൂർ; ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ച തൃശൂര്‍ ജില്ലയിലെ ചാവക്കാട് കടപ്പുറം അഞ്ചങ്ങാടി സ്വദേശി കദീജക്കുട്ടി (73)യുടെ മൃതദേഹം ഇന്ന് എട്ടുമണിയോടെ കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം സംസ്‌കരിക്കും, സംസ്‌കാര ചടങ്ങില്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിക്കില്ല. സംസ്‌കാര നടപടികള്‍ പുരോഗമിക്കുകയാണ്,,മൂന്നുമാസം മുമ്ബാണ് ഇവര്‍ മുംബൈയിലേക്ക് മക്കളെ കാണാനായി പോയത്.
എന്നാൽ കഴിഞ്ഞ തിങ്കളാഴ്ചയാണ് മുംബൈയില്‍ നിന്ന് കേരളത്തിലെത്തുന്നത്,, പാലക്കാട് വഴി പെരിന്തല്‍മണ്ണ വരെ പ്രത്യേക വാഹനത്തിലാണ് ഇവര്‍ എത്തിയത്,, ഇവിടെ നിന്ന് ഇവരുടെ മകന്‍ ആംബുലന്‍സുമായി പോയി കൊണ്ടുവരികയായിരുന്നു,, തുടര്‍ന്ന് ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു,, ഇവര്‍ക്ക് നേരത്തെ തന്നെ പ്രമേഹവും രക്താതിസമ്മര്‍ദ്ദവും ശ്വാസതടസ്സം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളുമുണ്ടായിരുന്നു,, ഇന്നലെ പുലര്‍ച്ചെയായിരുന്നു മരണം,ആദ്യമായാണ് കൊവിഡ് ബാധിച്ച് തൃശൂര്‍ ജില്ലയില്‍ മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്.
കൂടാതെ കേരളത്തിലെ നാലാമത്തെ മരണവുമാണിത്,, അതിനാല്‍ തന്നെ ആരോഗ്യവകുപ്പ് കടുത്ത ജാഗ്രതയിലാണ്, ഇവരുടെ കൂടെയുണ്ടായിരുന്ന അഞ്ച് പേരെ ക്വാറന്റീനിലാക്കിയിട്ടുണ്ട്,, ഇവര്‍ക്കൊപ്പം നാട്ടിലേക്ക് എത്തിയ മൂന്ന് പാലക്കാട് അമ്പലപ്പാറ സ്വദേശികള്‍ക്കൊപ്പം ഇവരുടെ മകനും ഇവരെ ആശുപത്രിയിലെത്തിച്ച ആംബുലന്‍സ് ഡ്രൈവറുമാണ് ഇപ്പോള്‍ ക്വാറന്റീനിലുള്ളത്, എന്നാൽ ഖദീജയുടെ മരണം കൊവിഡ് ബാധിച്ചെന്ന് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഏതെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുകയോ പരിശോധനാ ഫലം പൊസിറ്റീവാകുകയോ ചെയ്താല്‍ ഇവരെയും പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റും.
Post Your Comments