തിരുവനന്തപുരം: കേരളത്തില്‍ ഇനിയും കോവിഡ് നിരക്ക് ഉയരും , ജാഗ്രതയോടെയിരിയ്ക്കാന്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജ. സംസ്ഥാനത്ത് കൊവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ നിരീക്ഷണ സംവിധാനങ്ങള്‍ കര്‍ശനമാക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. പുറത്തു നിന്ന് വരുന്നവര്‍ക്കുള്ളില്‍ രോഗം ഒതുങ്ങി നില്‍ക്കാന്‍ വേണ്ടിയാണ് ആരോഗ്യവകുപ്പ് ശ്രമിക്കുന്നത്. രോഗം ഇനിയും കൂടാന്‍ സാദ്ധ്യതയുണ്ട്. കാരണം അതിതീവ്രമായി രോഗം പടരുന്ന സ്ഥലങ്ങളില്‍ നിന്നാണ് പലരും വരുന്നത്. ട്രെയിനിലും വിമാനത്തിലും ഒരു കൊവിഡ് രോഗിയുണ്ടായാല്‍ രോഗം അടുത്തിരിക്കുന്നവര്‍ക്കെല്ലാം വരാന്‍ സാദ്ധ്യതയുണ്ടെന്നും ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി.
അതേസമയം, ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ തുടങ്ങുന്നത് കൊവിഡ് കേസുകളുടെ എണ്ണം കൂട്ടും. അവശരായ ആളുകളും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നുണ്ട്. രോഗികളുടെ എണ്ണം കൂടിയാല്‍ ആശുപത്രികളില്‍ ഒരുക്കിയിട്ടുള്ള കിടക്കകള്‍ മതിയാകാതെ വരും. അതിര്‍ത്തികളില്‍ കര്‍ശന പരിശോധനകള്‍ നടത്താനുളള ഒരുക്കങ്ങള്‍ ആരംഭിച്ചു. റെഡ് സോണില്‍ നിന്ന് വരുന്നവരെ പ്രത്യേകമായി നിരീക്ഷിക്കും. ആളുകളെ പാര്‍പ്പിക്കുന്നതിന് കൂടുതല്‍ ഹോട്ടലുകളും ഹോസ്റ്റലുകളും സര്‍ക്കാര്‍ ഏറ്റെടുക്കും. ആളുകളുടെ എണ്ണം കൂടുമ്‌ബോള്‍ സൗകര്യങ്ങളില്‍ കുറവ് വരുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. വീടുകളില്‍ കര്‍ശനമായി 14 ദിവസം നിരീക്ഷണത്തില്‍ കഴിയണം
Post Your Comments