KeralaLatest NewsNews

സംസ്ഥാനത്ത്  ചെ​റി​യ പെ​രു​ന്നാ​ള്‍ ഞാ​യ​റാ​ഴ്ച ആ​ണെ​ങ്കി​ൽ  സ​മ്പൂ​ർ​ണ ലോ​ക്ക്ഡൗ​ണി​ൽ ഇ​ള​വു​ക​ളു​ണ്ടാ​കുമോ ? തീരുമാനമിങ്ങനെ 

തിരുവനന്തപുരം : സംസ്ഥാനത്ത് ഞാ​യ​റാ​ഴ്ച ആണ് ചെ​റി​യ പെ​രു​ന്നാ​ള്‍ എങ്കിൽ സ​മ്പൂ​ർ​ണ ലോ​ക്ക്ഡൗ​ണി​ൽ ഇ​ള​വു​ക​ളു​ണ്ടാ​കുമെന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പറഞ്ഞു.   മാ​സ​പ്പി​റ​വി കാ​ണു​ന്ന ദി​വ​സം രാ​ത്രി ഒ​മ്പ​ത് വ​രെ അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ തു​റ​ക്കാവുന്നതാണ്.  പെ​രു​ന്നാ​ള്‍ ദി​ന​ത്തി​ല്‍ വി​ഭ​വ​ങ്ങ​ള്‍ ഒ​രു​ക്കാ​ന്‍ മാ​സ​പ്പി​റ​വി ക​ണ്ട​തി​ന് ശേ​ഷം രാ​ത്രി ക​ട​യി​ല്‍​പ്പോ​യി സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങു​ന്ന പ​തി​വു​ണ്ട്. ഇ​ത് ക​ണ​ക്കി​ലെ​ടു​ത്ത് വെ​ള്ളി​യാ​ഴ്ച​യും, മാ​സ​പ്പി​റ​വി ഇ​ന്ന് കാ​ണു​ന്നി​ല്ലെ​ങ്കി​ല്‍ ശ​നി​യാ​ഴ്ച​യും അ​വ​ശ്യ സാ​ധ​ന​ങ്ങ​ള്‍ വി​ല്‍​ക്കു​ന്ന ക​ട​ക​ള്‍ രാ​ത്രി ഒ​മ്പ​ത് വ​രെ തു​റ​ക്കാ​ന്‍ അ​നു​വ​ദി​ക്കുമെന്നു   മു​ഖ്യ​മ​ന്ത്രി  അറിയിച്ചു.

സംസ്ഥാനത്ത് വെള്ളിയാഴ്ച 42 പേര്‍ക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ആദ്യമായാണ് സംസ്ഥാനത്ത് ഒരു ദിവസം ഇത്രയധികം കേസുകള്‍ പോസിറ്റീവാകുന്നത്. കണ്ണൂര്‍ 12, കാസര്‍ഗോഡ് 7, കോഴിക്കോട് 5, പാലക്കാട് 5, തൃശൂര്‍ 4, മലപ്പുറം 4, കോട്ടയം 2 , കൊല്ലം, പത്തനംതിട്ട, വയനാട് ഒന്ന് വീതം ഇങ്ങനെയാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

Also read : കോഴിക്കോട് ജില്ലയില്‍ ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു: വിശദാംശങ്ങള്‍

ഇവരില്‍ 21 പേര്‍ മഹാരാഷ്ട്രയില്‍ നിന്ന് വന്നവരാണ്. തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് ഓരോരുത്തര്‍ക്കും വിദേശത്ത് നിന്ന് വന്ന 17 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു. കണ്ണൂരില്‍ ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് പകര്‍ന്നത്. കോഴിക്കോട് ആരോഗ്യ പ്രവര്‍ത്തകയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 2 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതുവരേ 732 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ 216 പേരാണ് ചികിത്സയിലുള്ളത്. 512 പേര്‍ രോഗമുക്തരായി. നാല് പേരാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. 84288 പേ​ര്‍ ഇ​പ്പോ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ഇ​തി​ല്‍ 83649 പേ​ര്‍ വീ​ടു​ക​ളി​ലോ സ്ഥാ​പ​ന ക്വാ​റ​ന്‍റൈ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ലോ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 609 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ഇ​ന്ന് മാ​ത്രം 162 പേ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button