റിയാദ് • റമദാൻ 29 വെള്ളിയാഴ്ച ശവ്വാല്‍ മാസപ്പിറവി ദൃശ്യമാകില്ലെന്നു സൗദി അറേബ്യയിലെ റിയാദിനടുത്തുള്ള മജ്മ സർവകലാശാലയുടെ നിരീക്ഷണ കേന്ദ്രത്തിലെ ജ്യോതിശാസ്ത്രജ്ഞർ. ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ അനുസരിച്ച്, ചന്ദ്രൻ വെള്ളിയാഴ്ച സൂര്യനു മുന്‍പ് അസ്തമിക്കും, കാണില്ല. അതിനാൽ ഈദ് അൽ ഫിത്തർ മെയ് 24 ഞായറാഴ്ചയായിരിക്കുമെന്നും സൗദി ഗസറ്റ് റിപ്പോർട്ട് ചെയ്തു.
ശാസ്ത്രീയ കണക്കുകൂട്ടലുകൾ, സൂര്യൻ റമദാൻ 29 വെള്ളിയാഴ്ച വൈകുന്നേരം 6.39 ന് 293 ഡിഗ്രിയിലും, ചന്ദ്രൻ വൈകുന്നേരം 6.26 നും അസ്തമിക്കും. അതായത്, ചന്ദ്രന്‍ സൂര്യാസ്തമയത്തിന് 13 മിനിറ്റ് മുന്‍പ് അസ്തമിക്കും.
റമദാൻ 30 ശനിയാഴ്ച (മെയ് 23 ) ശനിയാഴ്ച സൂര്യന്‍ വൈകുന്നേരം 6.40 ന് 239 ഡിഗ്രിയിലും, ചന്ദ്രക്കല രാത്രി 7.23 ന് 293 ഡിഗ്രിയിലും അസ്തമിക്കും. അതായത് ചന്ദ്രക്കല 43 മിനിറ്റ് നേരം ദൃശ്യമാകും.
മക്കയിൽ സൂര്യന് 10 മിനിറ്റ് മുമ്പ് വെള്ളിയാഴ്ച ചന്ദ്രന്‍ അസ്തമിക്കുമെന്ന് അൽ-കാസിം സർവകലാശാലയിലെ ഭൂമിശാസ്ത്ര വകുപ്പിലെ പ്രൊഫസറും കാലാവസ്ഥാ സാഹചര്യങ്ങൾക്ക് പേരിടാനുള്ള സമിതിയുടെ സ്ഥാപകനും തലവനുമായ ഡോ. അബ്ദുല്ല അൽ മോസ്നാദ് പറഞ്ഞു. അതിനാൽ ഈദ് ഞായറാഴ്ച ആയിരിക്കും.
Post Your Comments