തിരുനെൽവേലി : തമിഴ്നാട്ടിൽ പൂച്ചയെ കൊന്ന് മൃതദേഹം പ്രദർശിപ്പിച്ച് ടിക് ടോക് വീഡിയോ ചിത്രീകരിച്ച 18 കാരൻ അറസ്റ്റിൽ. ബുധനാഴ്ചയാണ് തിരുനെൽവേലി ടൗണിൽ നിന്ന് 25 കിലോമീറ്റർ മാറി സത്യപുരം എന്ന സ്ഥലത്ത് താമസിക്കുന്ന തങ്കരാജ് എന്ന 18 കാരനെ പൊലീസ് അറസ്റ്റ് ചെയ്തത്.
മെയ് 16നാണ് തങ്കരാജ് വീഡിയോ അപ്ലോഡ് ചെയ്തത്. വീടിന്റെ മേൽക്കൂരയിൽ കെട്ടിയിരിക്കുന്ന കയറിൽ ഒരു പൂച്ചയുടെ മൃതദേഹം തൂങ്ങിക്കിടക്കുന്നതായിരുന്നു വീഡിയോ. ഈ മൃതദേഹത്തിൽ പിടിച്ച് അത് ആട്ടിവിടുന്ന ഒരാളെയും വീഡിയോയിൽ കാണാമായിരുന്നു. ഫ്രണ്ട്സ് എന്ന തമിഴ് സിനിമയിലെ ഒരു കോമഡി രംഗമായിരുന്നു വീഡിയോയുടെ പശ്ചാത്തലത്തിൽ ഉണ്ടായിരുന്നത്.
എന്നാൽ വീഡിയോക്കെതിരെ സോഷ്യൽ മീഡിയിൽ കടുത്ത വിമർശനങ്ങളാണ് ഉയർന്നത്. ഇതോടെ തങ്കരാജിനെ അറസ്റ്റ് ചെയ്ണമെന്ന് ആവശ്യപ്പെട്ട് ഒരു ആക്ടിവിസ്റ്റ് പൊലീസിന് പരാതി നൽകിയിരുന്നു. തുടർന്നായിരുന്നു അറസ്റ്റ്. ഇന്ത്യൻ ശിക്ഷാ നിയമം 429 അനുസരിച്ചാണ് തങ്കരാജിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത് ഇയാളെ ജാമ്യത്തിൽ വിട്ടയച്ചു.
Post Your Comments