Latest NewsNewsIndia

കോവിഡ്: ലോക്ക്ഡൗണ്‍ തുടരണം: രോഗികളുടെ എണ്ണം ജൂണ്‍ അവസാനത്തോടെ ഉയര്‍ന്ന തോതില്‍ എത്തുമെന്ന് പഠനം

ന്യൂഡല്‍ഹി: ജൂണ്‍ അവസാനത്തോടെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം ഉയരുമെന്ന് പഠനറിപ്പോർട്ട്. ജാദവ്പൂര്‍ സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ മാത്തമാറ്റിക്കല്‍ ബയോളജി ആന്‍ഡ് ഇക്കോളജി കോര്‍ഡിനേറ്ററും പ്രൊഫസറുമായ നന്ദുലാല്‍ ബൈരാഗിയും സംഘവും നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ജൂണ്‍ 21 നും 28 നും ഇടയില്‍ കൊവിഡ് കേസുകള്‍ അതിന്റെ ഉയര്‍ന്ന തോതില്‍ എത്തുമെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്.

Read also: കേരളത്തില്‍ ചെറിയ പെരുന്നാള്‍ ഞായറാഴ്ച: സമ്പൂർണ ലോക്ക് ഡൗണിൽ ഇളവുകൾ: തിരക്ക് ഒഴിവാക്കാന്‍ ജാഗ്രതയോടെ പോലീസ്

ജൂലായ് രണ്ടാം വാരം മുതല്‍ ദിവസേന സ്ഥിരീകരിക്കുന്ന കേസുകളില്‍ കുറവ് കണ്ടേക്കാമെന്നും പഠനത്തില്‍ അംഗമായിരുന്ന ജാദവ്പൂര്‍ സര്‍വകലാശാലയിലെ സീനിയര്‍ പ്രൊഫസര്‍ നന്ദുലാല്‍ ബൈരാഗി വ്യക്തമാക്കുന്നു. കോവിഡിനെതിരായ നടപടികളും പരിശോധനയും വര്‍ദ്ധിച്ചതോടെ ഒക്ടോബറിനുള്ളില്‍ ഇത് കുറയുമെന്ന് കരുതുന്നു. ആകെ കോവിഡ് രോഗബാധിതരുടെ എണ്ണം ഒക്ടോബര്‍ ആദ്യ വാരത്തില്‍ അഞ്ച് ലക്ഷത്തില്‍ എത്തുമെന്നും തുടര്‍ന്ന് ഇത് കുറയുന്ന പ്രവണത കാണിക്കാന്‍ തുടങ്ങുമെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button