ഷാര്‍ജ: യുഎഇയിൽ ഒരു പ്രവാസി മലയാളി കൂടി കോവിഡ് 19 ബാധിച്ച് മരണപ്പെട്ടു. തൃശൂര്‍ സ്വദേശി പുത്തന്‍ചിറ പിണ്ടാണിക്കുന്ന് ഉണ്ണികൃഷ്ണന്‍ (55) ആണ് ഷാര്‍ജയില്‍ മരണപ്പെട്ടത്. ഷാര്‍ജയില്‍ സ്വന്തമായി ബിസിനസ് നടത്തി വരികയായിരുന്നു.നാല് മാസം മുമ്പാണ് നാട്ടില്‍ വന്നു മടങ്ങിയത്. ഹൃദ്രോഗത്തെ തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റി ചെയ്തിരുന്നു. പ്രമേഹ രോഗിയുമായിരുന്നു. ഭാര്യ: സിന്ധു. മക്കള്‍: അര്‍ജുന്‍ കൃഷ്ണ, ആര്യ നന്ദ.
Also read : കൊറോണ വൈറസ് ആകൃതിയില്‍ ആലിപ്പഴം: ഭീതിയോടെ ജനങ്ങൾ
യുഎഇയിൽ രണ്ടു മലയാളികൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു. അമ്പലപ്പുഴ വണ്ടാനം വഞ്ചിക്കൽ മാതാ നിലയത്തിൽ ജോബ് -സി ജെ മേരിക്കുട്ടി ദമ്പതികളുടെ മകൻ ജോഫി.ബി.ജോബ്(40), കാസർകോട് ഉടുമ്പുന്തല ഒറ്റത്തൈയ്യിൽ സുനീറ മൻസിലിൽ ഒ.ടി.മുഹമ്മദ് അസ്‌ലം (32) എന്നിവരാണ് ദുബായിയിൽ മരിച്ചത്. എം.കെ.അബ്ദുല്ലയാണ് അസ്‌ലമിന്റെ പിതാവ്. മാതാവ്: അധ്യാപികയായ റസിയ. ഭാര്യ :ഷഹനാസ്. മകൻ: സലാഹ്. ജോഫി ദുബായിൽ സ്വകാര്യ കമ്പനി ജീവനക്കാരനാണ്. ഭാര്യ വിനു. 772 ആളുകളാണ് ഗൾഫിൽ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. 163,644 പേർക്ക് രോഗം സ്ഥിരീകരിച്ചു.
Post Your Comments