കൊല്‍ക്കത്ത : ഉംപുന്‍ സൈക്ലോണ്‍ ആഞ്ഞടിച്ചത് അതിഭയാനകമായി . സംഹാര താണ്ഡവത്തില്‍ ട്രാന്‍സ്ഫോമറുകള്‍ പൊട്ടിത്തെറിച്ചു . കാറുകള്‍ ഉയര്‍ന്നു പൊങ്ങി. ബംഗാളില്‍ കനത്ത നാശനഷ്ടമാണ് ഉംപുന്‍ ചുഴലിക്കാറ്റിലുണ്ടായത്. ചുഴലിക്കാറ്റില്‍ വെടിക്കെട്ട് പോലെയാണു ട്രാന്‍സ്ഫോര്‍മറുകള്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്.
ദക്ഷിണ കൊല്‍ക്കത്തയിലെ അന്‍വര്‍ ഷാ റോഡിലാണ് കനത്ത മഴയിലും കാറ്റിലും ട്രാന്‍സ്ഫോമറുകള്‍ പൊട്ടിത്തെറിച്ചത്. വന്‍മരങ്ങള്‍ കടപുഴകി വീഴുന്നതും വീടുകള്‍ അപ്പാടെ കാറ്റില്‍ ചിതറിത്തെറിക്കുന്നതും ചില വിഡിയോകളില്‍ കാണാം. മിക്ക കെട്ടിടങ്ങളുടെയും ചില്ലുജനാലകള്‍ തകര്‍ന്നു. മണിക്കൂറില്‍ നൂറുകിലോമീറ്ററിലധികം വേഗത്തില്‍ കാറ്റ് ചീറിയെത്തിയപ്പോള്‍ കാറുകള്‍ പറന്നു പൊങ്ങി ഒന്നിനുമുകളില്‍ ഒന്നായി വീണു
വാതിലുകള്‍ വിറയ്ക്കുകയായിരുന്നു. ജനാലകളുടെ ഗ്ലാസ് പൊട്ടി. കാറ്റിനു പിന്നാലെ വലിയ മഴയെത്തിയെന്നും കൊല്‍ക്കത്ത സ്വദേശി അര്‍ണബ് ബസു പറഞ്ഞു.
Post Your Comments