ബെംഗളൂരുവിനെ പരിഭ്രാന്തിയിലാഴ്ത്തിയ ഉഗ്രശബ്ദത്തിന് പിന്നിലെ യാഥാര്‍ത്ഥ്യം വെളിപ്പെടുത്തി പ്രതിരോധ മന്ത്രാലയം. ഇന്ത്യന്‍ വ്യോമസേനയുടെ പതിവ് പരീക്ഷണ പറക്കലിന്റെ ഫലമാണ് നഗരത്തില്‍ കേട്ട വലിയ ശബ്ദത്തിന് പിന്നിലെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.ബുധനാഴ്ച ഉച്ചയ്ക്ക് 1.20 ന് ബെംഗളൂരുവില്‍ നിന്ന് 21 കിലോമീറ്റര്‍ വിസ്തൃതിയിലായിരുന്നു ശബ്ദം കേട്ടത്.
കുക്ക് ടൗണ്‍, വിവേക് നഗര്‍, രാമമൂര്‍ത്തി നഗര്‍, ഹൊസൂര്‍ റോഡ്, എച്ച്എഎല്‍, ഓള്‍ഡ് മദ്രാസ് റോഡ്, അള്‍സൂര്‍, കുന്ദനഹള്ളി, കമ്മനഹള്ളി, സി വി രാമന് നഗര്‍, വൈറ്റ്ഫീല്‍ഡ്, എച്ച്എസ്ആര്‍ ലേഔട്ട് എന്നിവിടങ്ങളിലായിരുന്നു പ്രധാനമായും ശബ്ദം കേട്ടത്.ഇതോടെ ഇത് സംബന്ധിച്ച് നിരവധി കഥകളും പുറത്തുവരാന്‍ തുടങ്ങി. വലിയ പൊട്ടിത്തെറിയെന്തോ നടന്നിട്ടുണ്ടെന്നായിരുന്നു ചില അഭ്യൂഹങ്ങള്‍.
ഭൂചലനം അനുഭവപ്പെട്ടെന്നും വീടിന്റെ ജനലുകളും വാതിലുകളും ഇളകിയെന്നും ചിലര്‍ സോഷ്യവ് മീഡിയയില്‍ കുറിച്ചു. എന്നാല്‍ പൊട്ടിത്തെറികളോ ഭൂകമ്പമോ ഉണ്ടായിട്ടില്ലെന്ന് ബെംഗളൂരു പോലീസ് കമ്മീഷണര്‍ ഭാസ്കര്‍ റാവു പിന്നീട് വ്യക്തമാക്കിയിരുന്നു.പതിവ് പരീക്ഷണ പറക്കലിന്റെ ഭാഗമായിട്ടായിരുന്നു വിമാനം പറത്തിയത്.
ബംഗളൂരു എയര്‍പോര്‍ട്ടില്‍ നിന്നും പുറപ്പെട്ട് നഗരപരിധിക്കപ്പുറത്ത് അനുവദിച്ച വ്യോമാതിര്‍ത്തിയിലാണ് വിമാനം പറന്നത്. സൂപര്‍ സോണിക് ശ്രേണിയിലുള്ളതായിരുന്നു വിമാനമെന്നും പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.
Post Your Comments