കൊച്ചി : റെയില്‍വേ ആദ്യഘട്ടത്തില്‍ ഓടിക്കുന്ന 100 ട്രെയിനുകളില്‍ കേരളത്തില്‍ നിന്ന് രണ്ടു ജനശതാബ്ദി ഉള്‍പ്പെടെ അഞ്ചെണ്ണം. എറണാകുളം- നിസാമുദ്ദീന്‍ മംഗള എക്‌സ്പ്രസ്, എറണാകുളം-നിസാമുദ്ദീന്‍ തുരന്തോ എക്‌സ്പ്രസ്, തിരുവനന്തപുരം -ലോകമാന്യതിലക് നേത്രാവതി എക്‌സ്പ്രസ്, തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി, തിരുവനന്തപുരം -കണ്ണൂര്‍ ജനശതാബ്ദി എന്നിവയാണ് ട്രെയിനുകള്‍.
read also : ഉഷ്ണക്കാറ്റിന് സാധ്യത : കേന്ദ്രകാലാവസ്ഥാ നിരീക്ഷണത്തിന്റെ അറിയിപ്പ്
തിരുവനന്തപുരം- ന്യൂഡല്‍ഹി കേരള എക്‌സ്പ്രസ്, ആലപ്പി-ധന്‍ബാദ് എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ക്ക് ആദ്യം അനുമതി നല്‍കിയിരുന്നെങ്കിലും പിന്നീട് ഒഴിവാക്കി. ജൂണ്‍ ഒന്നു മുതല്‍ 30 വരെ സ്‌പെഷ്യല്‍ ട്രെയിനുകളായാണ് ഇവ ഓടിക്കുന്നത്. ഐആര്‍സിടിസി വെബ്‌സൈറ്റ് വഴിയും മൊബൈല്‍ ആപ് വഴിയും മാത്രമാകും ഇതിലേക്കുള്ള ബുക്കിങ്. ജനറല്‍ കോച്ചില്‍ സെക്കന്‍ഡ് സിറ്റിങ് നിരക്കായിരിക്കും ബാധകമാകുക. ബുക്കിങ് വ്യാഴാഴ്ച രാവിലെ 10ന് ആരംഭിക്കും.
Post Your Comments