തിരുവനന്തപുരം • റഷ്യന്‍ വിമാനം തിരുവനന്തപുരം വിമാനത്താവളത്തിലെത്തി. കേരളത്തില്‍ കുടുങ്ങിയ റഷ്യന്‍ പൗരന്മാരെ തിരകെ കൊണ്ട് പോകുന്നതിനായാണ് റോയല്‍ ഫ്ലൈറ്റ് എയര്‍ലൈന്‍സ് വിമാനം കഴിഞ്ഞ ദിവസം രാത്രി തിരുവനന്തപുരം അന്തരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്.
റഷ്യയിൽ കുടുങ്ങിയ 150 ഇന്ത്യന്‍ പൗരന്മാരുമായാണ് വിമാനം എത്തിയത്. വ്യാഴാഴ്ച രാവിലെ 10:35 ന് തിരുവനന്തപുരത്തുള്ള റഷ്യൻ പൗരന്മാരുമായി കൊല്‍ക്കത്തയിലേക്ക് പോകുന്ന ബോയിംഗ് 757 വിമാനം അവിടെനിന്നും റഷ്യയിലെ യെക്കാറ്റെറിൻബർഗിലേക്കും തുടര്‍ന്ന് മോസ്കോയിലേക്കും പോകും.
Post Your Comments