Latest NewsNewsIndia

വീണ്ടും 5,000 കോവിഡ് രോഗികള്‍; ഇന്ത്യയിൽ കോവിഡ് കേസുകളില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും വന്‍ വര്‍ധന

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് കേസുകളില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും വന്‍ കുതിപ്പ്. 24 മണിക്കൂറിനിടെ 5609 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 132 പേര്‍ മരിക്കുകയും ചെയ്തു. രാജ്യത്ത് ആകെ കോവിഡ് 1,12,359 ആയി. ആകെ മരണം 3435.

തുടര്‍ച്ചയായ രണ്ടാം ദിനമാണ് കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇത്രയും വർധനവുണ്ടായിരിക്കുന്നത്. 3435 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ പ്രകാരം 45,300 പേർ രോഗമുക്തി നേടിയിട്ടുണ്ട്.

ആഗോള തലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം അരക്കോടി കഴിഞ്ഞു. ഇതുവരെയുള്ള കണക്കുകള്‍ അനുസരിച്ച് 5,085,504 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 329,731 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2,021,666 പേർ രോഗമുക്തി നേടിയിട്ടുമുണ്ട്.

ALSO READ: അവരുടെ ക്ഷേമം പ്രധാനം; കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ മൂന്ന് വിഭാഗങ്ങളെക്കുറിച്ചാണ് നിർണായക ചർച്ചകൾ നടന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

രോഗമുക്തി നേടിയവരുടെ എണ്ണം നാല്‍പ്പത്തി അയ്യായിരത്തി മുന്നൂറാണ്. 24 മണിക്കൂറിനിടെ മൂവായിരത്തി മൂന്ന് പേര്‍ രോഗമുക്തി നേടിയെന്നാണ് ആരോഗ്യമന്ത്രാലയ കണക്കുകള്‍ വ്യക്തമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button