മസ്‌ക്കറ്റ് : ഒമാനിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരു വിദേശി കൂടി കോവിഡ് ബാധിച്ച് മരിച്ചു. 63 വയസുള്ള വിദേശിയാണ് ഏറ്റവുമൊടുവില്‍ മരണപ്പെട്ടതെന്നും, ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 30 ആയെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. . പത്ത് ഒമാൻ സ്വദേശികളും രണ്ടു മലയാളികളുമുൾപ്പെടെ ഇരുപതു വിദേശികളുമാണ് കൊവിഡ് ബാധിച്ച് ഒമാനിൽ ഇതുവരെ മരണപ്പെട്ടത്.
Also read : ദുബായില്‍ കോടികളുടെ തട്ടിപ്പ് : തട്ടിപ്പില്‍ അകപ്പെട്ടത് മലയാളികള്‍
കഴിഞ്ഞ ദിവസം ഒമാനിൽ 372 പേര്‍ക്ക് ആണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 152 സ്വദേശികളും 220 പേര്‍ വിദേശികളുമാണ്. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 6043ലെത്തിയെന്നും,1661പേർ രോഗമുക്തി നേടിയെന്നും ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
Post Your Comments