വാഷിംങ്ടൺ; ലോകത്തെ വിറപ്പിച്ച കോവിഡ് മഹാമാരികാലത്തെ ലോക്ഡൗണിനു പിന്നാലെ ജനന നിരക്കില്‍ വന്‍ വര്‍ധനയുണ്ടാകുമെന്ന യുഎന്‍ റിപ്പോര്‍ട്ടിനിടയിലും അമേരിക്കയില്‍ ജനന നിരക്ക് കുറയുന്നു, മുന്‍ വര്‍ഷങ്ങളിലെപ്പോലെ ജനന നിരക്കില്‍ ഇടിവ് തുടരുന്പോള്‍, നവജാതരുടെ എണ്ണം 35 വര്‍ഷത്തിനിടെയിലെ ഏറ്റവും താഴ്ന്ന നിലയിലാണെന്ന് വിദഗ്ദർ.
സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവെന്‍ഷനാണ് ജനന നിരക്ക് സംബന്ധിച്ച പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കഴിഞ്ഞവര്‍ഷം നല്കിയ 99 ശതമാനത്തിലധികം ജനന സര്‍ട്ടിഫിക്കറ്റുകള്‍ വിശകലനം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പ്രാഥമിക റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Post Your Comments