ഇടുക്കി: വണ്ടൻമേട് മയിലാടുംപാറയിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ പടുതാക്കുളം നിർമ്മിക്കുന്നതിനായി മണ്ണ് മാറ്റുമ്പോൾ ലഭിച്ചത് ശിലായുഗ കാലത്തെ നന്നങ്ങാടികളും മുത്തുകളും. മൈലാടുംപാറ ബിനോയിയുടെ വീടിനോട് ചേർന്ന് മണ്ണ് മാറ്റുമ്പോഴാണ് നന്നങ്ങാടികൾ കണ്ടെത്തിയത്. കോടികൾ മൂല്യമുള്ള മുത്തുകൾ സർക്കാർ സംരക്ഷണയിലേക്ക് മാറ്റിയിട്ടുണ്ട്.
Read also: എസ്.എസ്.എല്‍.സി,ഹയര്‍സെക്കന്‍ഡറിപരീക്ഷകള്‍ നടത്തുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി
നന്നങ്ങാടികളുടെ പ്രത്യേക അറയിൽ സൂക്ഷിച്ച അലങ്കാര പണികൾ ചെയ്ത മുത്തുകളും അസ്ഥിക്കഷ്ണങ്ങൾ, ധാന്യാവശിഷ്ടങ്ങൾ, കൽകത്തികൾ, കറുപ്പ്, ചുവപ്പ്, മഞ്ഞ നിറങ്ങളിലുള്ള മൺ പാത്രങ്ങൾ എന്നിവയും കണ്ടെത്തി. ബിസി 500നും 1500നും ഇടയിലുള്ള നിർമ്മിതികളാണന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ പരിശോധനകൾക്കും ഘനനത്തിനും പുരാവസ്തു വകുപ്പ് അധികൃതർ അടുത്ത ദിവസമെത്തും. ഇടുക്കിയിൽ നിന്ന് ആദ്യമായാണ് നന്നങ്ങാടികളോടൊപ്പം മുത്തുകൾ കണ്ടെത്തുന്നത്.
Post Your Comments