ന്യൂഡല്‍ഹി: കിഴക്കന്‍ തീരത്ത് ഉംഫുന്‍ ചുഴലിക്കാറ്റ് നാശം വിതയ്ക്കുന്നതിനിടെ രാജ്യത്തിന്റെ മധ്യ, ഉത്തര മേഖലകളില്‍ ഉഷ്ണക്കാറ്റ് വീശാന്‍ സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉഷ്ണക്കാറ്റു മൂലം തുടര്‍ന്നുള്ള ദിവസങ്ങളില്‍ താപനില നാലു ഡിഗി വരെ വര്‍ദ്ധിച്ചേക്കാമെന്നും അറിയിപ്പില്‍ പറയുന്നു.
അതേസമയം, ഇന്ത്യയിലെ രണ്ട് സംസ്ഥാനങ്ങളില്‍ കനത്ത നാശം വിതച്ച ഉംപുന്‍ പിന്‍വാങ്ങുന്നു . ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്ക് ബംഗാളിലെ ദിഗ ജില്ലയ്ക്കും ബംഗ്ലദേശിലെ ഹതിയ ദ്വീപിനുമിടയിലാണ് ചുഴലി ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നു പ്രവേശിച്ചത്. പേമാരിയിലും കാറ്റിലും കനത്ത നാശനഷ്ടമുണ്ട്. മണിക്കൂറില്‍ 160 – 190 കിലോമീറ്റര്‍ വേഗത്തിലാണ് ചുഴലി കരയിലെത്തിയത്. വടക്ക്, വടക്കുകിഴക്കന്‍ ഭാഗത്തേക്കു നീങ്ങുന്ന ഉംപുന്‍ കൊല്‍ക്കത്തയുടെ കിഴക്കന്‍ മേഖലയിലൂടെ കടന്നു പോകും.
Post Your Comments